ADVERTISEMENT

ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ വൻ വിജയം സ്വന്തമാക്കിയ സുരേഷ് ​ഗോപിക്ക് അഭിനന്ദനങ്ങളുമായി സംവിധായകനും നടനുമായ ബാലചന്ദ്ര മേനോൻ. സുഹൃത്തും സഹപ്രവർത്തകനുമായ  നടൻ സുരേഷ് ഗോപിക്ക് വേണ്ടി തയാറാക്കിയ അഭിനന്ദന സന്ദേശം എന്ന ആമുഖത്തോടെയാണ് ബാലചന്ദ്രമേനോന്റെ കുറിപ്പ് ആരംഭിക്കുന്നത്. രണ്ടുതവണ  ശ്രമിച്ചു വിജയിക്കാതിരുന്നപ്പോൾ അദ്ദേഹം നിരാശനായി പിന്മാറിയില്ല. കഠിനമായ പരിശ്രമത്തിലൂടെ മൂന്നാമതും കളത്തിലിറങ്ങി സുരേഷ് ആ ആഗ്രഹം പൂർത്തീകരിച്ചുവെന്ന് ബാലചന്ദ്ര മേനോൻ പറയുന്നു. 

ബാലചന്ദ്രമേനോന്റെ വാക്കുകൾ: ‘‘ഇത് ഞാൻ എന്റെ സുഹൃത്തും സഹപ്രവർത്തകനുമായ നടൻ സുരേഷ് ഗോപിക്ക് വേണ്ടി തയാറാക്കിയ ഒരു അഭിനന്ദന സന്ദേശമാണ്. കാരണം നിങ്ങൾക്ക്  ഊഹിക്കാവുന്നതേയുള്ളു. ഇപ്പോൾ കഴിഞ്ഞ ഇലക്ഷനിൽ അദ്ദേഹം കൈവരിച്ച വിജയം തന്നെ. ആ വിജയം എങ്ങനെയോ അദ്ദേഹത്തിന് കരഗതമായതല്ല. രണ്ടു തവണ ശ്രമിച്ചു വിജയിക്കാതിരുന്നപ്പോൾ അദ്ദേഹം നിരാശനായി പിന്മാറിയില്ല. കഠിനമായ പരിശ്രമത്തിലൂടെ മൂന്നാമതും കളത്തിലിറങ്ങി സുരേഷ് ആ ആഗ്രഹം  പൂർത്തീകരിച്ചു . 

ബിജെപിയെ പ്രതിനിധീകരിച്ചു കേരളസംസ്ഥാനത്തിന്റെ  സാന്നിധ്യം ലോക്സഭയിൽ ആദ്യമായി അറിയിക്കാൻ കഴിഞ്ഞ മലയാളിയായ ജനപ്രതിനിധിയാകാനുള്ള ഭാഗ്യവും സുരേഷിന് സ്വന്തം. അതിനു  തന്നെയാണ് ഈ  അഭിനന്ദനവചനങ്ങളും. അധികം പടങ്ങളിൽ  ഒന്നും ഞങ്ങൾ സഹകരിച്ചിട്ടില്ല. എന്നാൽ വിചിത്രമായ ഒരു പൊരുത്തം ഞങ്ങൾക്കിടയിൽ ഉണ്ട്. 

ക്ലാസ്മേറ്റ്സ്, റൂംമേറ്റ്സ്, കോളജ്മേറ്റ്സ് എന്നൊക്കെ പറയുന്നത് പോലെ ഞങ്ങളെ വേണമെങ്കിൽ ‘Award mates’ എന്ന് വിളിക്കാം. നല്ല നടനുള്ള ദേശീയ പുരസ്കാരം ‘സമാന്തരങ്ങൾ’ എന്ന ചിത്രത്തിന് വേണ്ടി  ഞാൻ  വാങ്ങിയപ്പോൾ ‘കളിയാട്ടം’ എന്ന ചിത്രത്തിലൂടെ സുരേഷ്‌ഗോപിയും ആ അവാർഡ് പങ്കിടാൻ ഉണ്ടായിരുന്നു. അതൊരു അപൂർവ്വമായ പൊരുത്തം തന്നെയാണല്ലോ ....

എന്തായാലും മെംബർ ഓഫ് പാർലമെന്റ് എന്ന ഈ  പുതിയ ഉത്തരവാദിത്തം അങ്ങേയറ്റം കൃത്യതയോടെ നിർവഹിക്കാനുള്ള ശേഷിയും ആരോഗ്യവും സുരേഷിനുണ്ടാകട്ടെ എന്ന് ഞാൻ ആശംസിക്കുന്നു, പ്രാർഥിക്കുന്നു. കുടുംബാംഗങ്ങളോടും എന്റെ പ്രത്യേകമായ സ്നേഹാന്വേഷണങ്ങൾ. സസ്നേഹം ബാലചന്ദ്ര മേനോൻ.’’

English Summary:

Balachandra Menon Praises Suresh Gopi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com