ADVERTISEMENT

18-ാം ലോക്‌സഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം പുറത്തുവന്നതോടെ സർക്കാർ രൂപീകരിക്കാനുള്ള തിടുക്കത്തിലാണ് എൻഡിഎയും ഇന്ത്യ മുന്നണിയും. ഇരു മുന്നണികൾക്കും ഈ തിരഞ്ഞെടുപ്പ് ഏറെ നിർണായയകം ആയിരുന്നതുകൊണ്ട് തന്നെ പ്രമുഖരെയും ജനപ്രിയരെയും സിനിമ- സീരിയൽ താരങ്ങളെയും രംഗത്തിറക്കാൻ ഇരു കൂട്ടരും ശ്രദ്ധിച്ചിരുന്നു. ഇവരിൽ ചിലർ പരാജയപ്പെടുകയും മറ്റു ചിലർ വലിയ വിജയംനേടുകയും ചെയ്തു. 18-ാം ലോക്‌സഭയിലേക്ക് എത്തുന്ന അഭിനേതാക്കളില്‍ ചിലരെ പരിചയപ്പെടാം.

സുരേഷ് ഗോപി

വലിയ വിജയമാണ് തൃശൂർ ലോക്‌സഭ മണ്ഡലത്തിൽ സുരേഷ് ഗോപി നേടിയത്. 74686 വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കുകയുണ്ടായി. 2014 , 2019ലും തൃശൂരിൽ നിന്ന് വൻ തോൽവി ഏറ്റുവാങ്ങിയ ശേഷമാണ് സുരേഷ് ഗോപി ഇപ്രാവശ്യം ഗംഭീര തിരിച്ചു വരവ് നടത്തിയിരിക്കുന്നത്. സിപിഐയുടെ വി.എസ്. സുനിൽകുമാറും കോൺഗ്രസിന്റെ കെ. മുരളീധരനുമായിരുന്നു എതിർ സ്ഥാനാർഥികൾ.

തൃശൂർ എ‍ൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി വിജയ വിവരം അറിഞ്ഞശേഷം തിരുവനന്തപുരത്തെ വീട്ടിൽ മാധ്യമ പ്രവർത്തകരെ കാണുന്നു. ചിത്രം : റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙മനോരമ
തൃശൂർ എ‍ൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി വിജയ വിവരം അറിഞ്ഞശേഷം തിരുവനന്തപുരത്തെ വീട്ടിൽ മാധ്യമ പ്രവർത്തകരെ കാണുന്നു. ചിത്രം : റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙മനോരമ

പവൻ കല്യാൺ

തെലുങ്ക് സൂപ്പർസ്റ്റാറായ പവൻ കല്യാൺ ജനസേന പാർട്ടിയുടെ സ്ഥാപകനും നേതാവുമാണ്. ലോക്‌സഭ തെരഞ്ഞെടുപ്പിന് ഒപ്പം നടന്ന ആന്ധ്രാപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിൽ പവൻ കല്യാണിന്റെ ജനസേന പാർട്ടി മത്സരിച്ച 21 സീറ്റുകളിലും വിജയിച്ചു. പിതാപുരം നിയമസഭ സീറ്റിൽ നിർണായകമായ വിജയമാണ് പവന്‍ കല്യാണ്‍ നേടിയത്. തെലുങ്കുദേശം പാർട്ടി (ടിഡിപി)യുമായുള്ള പുതിയ സഖ്യത്തിൽ 70,354 വോട്ടുകൾക്കണ് വിജയം.

pawan-kalyan
പവൻ കല്യാൺ

കങ്കണ റണൗട്ട്

ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ നിന്നായിരുന്നു കങ്കണ മത്സരിച്ചത്. കോൺഗ്രസന്റെ പ്രമുഖ സ്ഥാനാർഥി വിക്രമാദിത്യ സിങ്ങിനെയാണ് കങ്കണ മണ്ഡലത്തിൽ തോൽപ്പിച്ചത്. 74755 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കങ്കണ വിജയിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ വിദ്വേഷ പ്രസംഗങ്ങളും മണ്ടത്തരങ്ങളും പറഞ്ഞ് കങ്കണ വാർത്തകളിൽ നിറഞ്ഞ് നിന്നിരുന്നു.

kangana-2

ഹേമമാലിനി

ബിജെപി സ്ഥാനാർഥിയായ ഹേമമാലിനി യുപിയിലെ മഥുരയിൽ നിന്നാണ് വിജയിച്ചത്. 293407 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഹേമമാലിനി മണ്ഡലത്തിൽ നിന്ന് വിജയിച്ച് കയറിയത്. കോൺഗ്രസിന്റെ മുകേഷ് ധനഗർ ആയിരുന്നു എതിർ സ്ഥാനാർഥി.

Image Credit:instagram/dreamgirlhemamalin
Image Credit:instagram/dreamgirlhemamalin

അരുൺ ഗോവിൽ

രാമാനന്ദ് സാഗറിന്റെ രാമായണം സീരിയലിൽ ശ്രീരാമനായി അഭിനയിച്ച അരുൺ ഗോവിലും വിജയിച്ച സ്ഥാനാർഥികളുടെ പട്ടികയിൽ ഇടംപിടിച്ചു. ഉത്തർപ്രദേശിലെ മീററ്റിലായിരുന്നു അരുൺ ഗോവിൽ മത്സരിച്ചത്. കടുത്ത മത്സരത്തിന് ഒടുവിലാണ് അരുൺ മീററ്റിൽ വിജയിച്ചത്. 10585 ആണ് ഭൂരിപക്ഷം.

മീററ്റ്-ഹാപുർ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി അരുൺ ഗോവിൽ നടത്തിയ റോഡ്ഷോ. ചിത്രം : രാഹുൽ ആർ. പട്ടം /മനോരമ
മീററ്റ്-ഹാപുർ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി അരുൺ ഗോവിൽ നടത്തിയ റോഡ്ഷോ. ചിത്രം : രാഹുൽ ആർ. പട്ടം /മനോരമ

ശത്രുഘ്‌നൻ സിൻഹ

പശ്ചിമബംഗാളിൽ അസൻസോൾ ലോക്സഭാ മണ്ഡലത്തിൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയായിട്ടായിരുന്നു ശത്രുഘ്‌നൻ സിൻഹ മത്സരിച്ചത്. 59,564 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് ശത്രുഘ്‌നൻ സിൻഹ മണ്ഡലത്തിൽ വിജയിച്ചത്. മുൻ കേന്ദ്രമന്ത്രിയും ബിജെപി സ്ഥാനാർഥിയുമായ സുരേന്ദ്രജീത് സിംഗ് അലുവാലിയയിരുന്നു ശത്രുഘ്‌നൻ സിൻഹയുടെ പ്രധാന എതിരാളി.

ശത്രുഘ്നൻ സിൻഹ
ശത്രുഘ്നൻ സിൻഹ

മനോജ് തിവാരി

ഭോജ്പൂരി താരമായ മനോജ് തിവാരി ബിജെപി സ്ഥാനാർഥിയായിട്ടായിരുന്നു മത്സരിച്ചത്. നോർത്ത് ഈസ്റ്റ് ഡൽഹിയിൽ നിന്ന് മത്സരിച്ച മനോജ് തിവാരി പ്രമുഖനായ കോൺഗ്രസ് സ്ഥാനാർഥി കനയ്യകുമാറിനെയാണ് പരാജയപ്പെടുത്തിയത്. 138778 വോട്ടിന്റെ ഭൂരിപഷമാണ് മനോജ് തിവാരിക്ക് ലഭിച്ചത്.

manoj-tiwari
മനോജ് തിവാരി

രവി കിഷൻ

ഭോജ്പുരി നടനായ രവികിഷൻ ബിജെപി സ്ഥാനാർഥിയായിട്ടായിരുന്നു മത്സരിച്ചത്. ഉത്തർപ്രദേശിലെ ഗോരഖ്പൂർ മണ്ഡലത്തിൽ നിന്ന് എസ്പിയുടെ കാജൽ നിഷാദിനെ ഒരു ലക്ഷത്തിലധികം വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് രവി കിഷൻ വിജയിച്ചത്.

ravi-kishan
രവി കിഷൻ

രചന ബാനർജി

ബംഗാളിൽ താരപോരാട്ടം നടന്ന മറ്റൊരു മണ്ഡലമായിരുന്നു ഹുഗ്ലി. ബംഗാളി നടിമാരായ രചന ബാനർജി തൃണമൂൽ കോൺഗ്രസിന് വേണ്ടിയും ലോക്കറ്റ് ചാറ്റർജി ബിജെപിക്ക് വേണ്ടിയും മത്സരിച്ചു. കടുത്ത മത്സരത്തിന് ഒടുവിൽ രചന ബാനർജി 60,000 വോട്ടുകൾക്ക് വിജയിക്കുകയായിരുന്നു.

rachana-banarjee
രചന ബാനര്‍ജി

ദേവ് അധികാരി

ബംഗാളി നടനായ ദേവ് അധികാരി തൃണമൂൽ സ്ഥാനാർഥിയായി പശ്ചിമബംഗാളിലെ ഘട്ടൽ മണ്ഡലത്തിലായിരുന്നു മത്സരിച്ചത്. ബംഗാളി നടനായ ഹിരൺ ചാറ്റർജിയായിരുന്നു എതിർ സ്ഥാനാർത്ഥിയെങ്കിലും 1,82,868 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ദേവ് അധികാരി വിജയിക്കുകയിരുന്നു.

dev-adhikari
ദേവ് അധികാരി

സതാബ്ദി റോയ്

ബംഗാളി നടിയും മൂന്ന് തവണ തൃണമൂൽ എംപിയുമായ സതാബ്ദി റോയ് വിജയിച്ചത് ബിർഭൂം മണ്ഡലത്തിൽ നിന്നാണ്. ബിജെപി സ്ഥാനാർഥിയോട് 197650 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സതാബ്ദി റോയ് ജയിച്ചത്.

satabdi-roy
സതാബ്ദി റോയ്

നന്ദമൂരി ബാല കൃഷ്ണ

ആന്ധ്രാ പ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രമുഖ നടൻ നന്ദമുരി ബാല കൃഷ്ണയും (ടിഡിപി, ഹിന്ദുപൂർ, 30000 വോട്ടുകൾ) തന്റെ ഹാട്രിക് വിജയം സ്വന്തമാക്കുകയുണ്ടായി.

English Summary:

Suresh Gopi, Kangana Ranaut to Rachana Banerjee, celebrity winners of Lok Sabha Elections 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com