ADVERTISEMENT

ഫഹദ് ഫാസിലിന്റെ 'കുട്ടിച്ചിത്ര'ത്തെക്കുറിച്ച് ‘ആവേശ’പൂർവം സംസാരിച്ച് തെന്നിന്ത്യൻ താരം സത്യരാജ്. ആലപ്പുഴയിലെ ഫാസിലിന്റെ വീട്ടില്‍വച്ചാണ് ഈ ചിത്രമെടുത്തതെന്നും അന്നത്തെ ആ കുട്ടിയാണ് ഇന്ന് മാമന്നൻ സിനിമയിലും ആവേശത്തിലുമൊക്കെ ഗംഭീരമായി അഭിനയിച്ച ഫഹദ് എന്ന് താൻ അറിഞ്ഞിരുന്നില്ലെന്നും സത്യരാജ് പറയുന്നു. കുഞ്ഞു ഫഹദിനെ മടിയിലിരുത്തി താലോലിക്കുന്ന സത്യരാജിന്റെ ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. അടുത്തിടെ ഒരു തമിഴ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഈ ചിത്രത്തേക്കുറിച്ചുള്ള കഥ സത്യരാജ് വെളിപ്പെടുത്തിയത്.

‘‘ഞാൻ അഭിനയിച്ച പൂവിഴി വാസലിലെ, എൻ ബൊമ്മക്കുട്ടി അമ്മാവുക്ക് എന്നീ സിനിമകളുടെ സംവിധായകൻ ഫാസിൽ ആയിരുന്നു. ആദ്ദേഹം വലിയ സംവിധായകനാണ്. അദ്ദേഹം സ്വന്തം നാട്ടിലാണ് പടം എടുക്കുക. ഈ രണ്ടു പടങ്ങളും ആലപ്പുഴയിലാണ് ചിത്രീകരിച്ചത്. ആ സമയത്ത് ഒരിക്കൽ അദ്ദേഹത്തിന്റെ വീട്ടിൽ ഉച്ചയൂണിന് പോയി. ഗംഭീരമായിരുന്നു ഫാസിൽ സാറിന്റെ വീട്ടിലെ ലോബ്സ്റ്റർ ബിരിയാണി. ഭക്ഷണം കഴിഞ്ഞശേഷമായിരുന്നു ഈ ചിത്രമെടുത്തത്.

അപ്പോൾ ഫഹദ് ചെറിയ കുട്ടിയാണ്. ഞാൻ മടിയിലിരുത്തി ഫോട്ടോ എടുത്തു. ആ ഫോട്ടോയാണ് ഇത്. അന്നത്തെ ആ കുട്ടിയാണ് ഇന്ന് മാമന്നൻ സിനിമയിലും ആവേശത്തിലുമൊക്കെ ഗംഭീരമായി അഭിനയിച്ച ഫഹദ് എന്ന് ഞാൻ അറിഞ്ഞിരുന്നില്ല. പിന്നെയാണ്, അന്ന് ഞാൻ മടിയിൽ വച്ചു ഫോട്ടോ എടുത്ത കുട്ടിയായിരുന്നു ഇപ്പോൾ എല്ലാവരും ആഘോഷിക്കുന്ന ഫഹദ് എന്ന് ഞാൻ തിരിച്ചറിഞ്ഞത്.’’–സത്യരാജിന്റെ വാക്കുകൾ.

English Summary:

The Untold Tale of Baby Fahadh Faasil and Sathyaraj

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com