‘മമ്മൂട്ടിയുടെ ലുക്ക്’; ‘ബൽറാം വേഴ്സസ് താരാദാസ്’ അപൂർവ ലൊക്കേഷൻ വിഡിയോ
Mail This Article
×
2006ൽ റിലീസ് ചെയ്ത ഐ.വി. ശശി–മമ്മൂട്ടി ചിത്രം ‘ബൽറാം വേഴ്സസ് താരാദാസ്’ ലൊക്കേഷൻ വിഡിയോ വൈറലാകുന്നു. സിനിമയിലെ ഒരു ഫൈറ്റ് സീൻ രംഗത്തിന്റെ മേക്കിങ് വിഡിയോ ആണ് റിലീസ് ചെയ്തത്. ബൽറാം ലുക്കിലുള്ള മമ്മൂട്ടിയുടെ ലുക്കിനെക്കുറിച്ചാണ് കൂടുതൽ ആളുകളും പ്രശംസിക്കുന്നത്.
ജഗദീഷ്, മുകേഷ്, അബു സലിം, കീരിക്കാടൻ ജോസ്, കുഞ്ചൻ എന്നിവരെയും ലൊക്കേഷനിൽ കാണാം. റിഹേഴ്സൽ കഴിഞ്ഞ ശേഷം ഒറ്റ ഷോട്ടിൽ ആക്‌ഷൻ സീൻ പൂർത്തിയാക്കുന്ന മമ്മൂട്ടിക്കു സെറ്റിലുള്ളവർ കയ്യടി നൽകുന്നുണ്ട്. തലശേരി ചാലിൽ ആണ് ലൊക്കേഷൻ.
അതിരാത്രം എന്ന ചിത്രത്തിലെ താരാദാസും ആവനാഴി, ഇൻസ്പെക്ടർ ബൽറാം എന്നീ ചിത്രങ്ങളിലെ ബൽറാം എന്ന കഥാപാത്രവും ഒരുമിച്ച ഈ സിനിമയിൽ ഇരട്ടവേഷത്തിലാണ് മമ്മൂട്ടി എത്തിയത്. കത്രീന കൈഫ് ആയിരുന്നു നായിക.
English Summary:
Balram vs Tharadas Location Video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.