‘തലവന്’ ടീമിന് സ്നേഹാദരവുമായി കേരളാ പൊലീസ്
Mail This Article
ബിജു മേനോന്‍ - ആസിഫ് അലി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ‘തലവന്‍’ എന്ന ചിത്രത്തിനു സ്നേഹാദരവുമായി കേരള പൊലീസ്. ചിത്രം സൂപ്പർഹിറ്റിലേക്കു കുതിക്കുന്ന ആനന്ദവേളയിലാണ് ഇരട്ടി മധുരമായി കേരളാ പൊലീസിന്റെ സ്നേഹം അണിയറപ്രവർത്തകരെ തേടിയെത്തിയത്. പൊലീസ് ഡിപ്പാര്‍ട്ട്മെന്റിലുള്ള ചിത്രത്തിന്റെ തിരക്കഥാകൃത്തിനെ ആദരിച്ചതിനൊപ്പം ചിത്രത്തിന്റെ വിജയാഘോഷത്തിലും കേരളാ പൊലീസ് പങ്കെടുക്കുകയുണ്ടായി. ജില്ലാ പൊലീസ് മേധാവി ഡോ.വൈഭവ് സക്സേന ഐപിഎസ്, എഡിഎസ്പി ഇന്‍ ചാര്‍ജ് ജിൽസൻ, ഡിസിആര്‍ബി ഡിവൈഎസ്പി അബ്ദുൾ റഹീം, ഡിവൈഎസ്പി സിഐഎഎല്‍ രവീന്ദ്രനാഥ് തുടങ്ങിയവർ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
ജിസ് ജോയ്‌യുടെ സംവിധാന മികവിലൊരുങ്ങിയ ചിത്രമാണ് ‘തലവൻ’. അരുൺ നാരായൺ പ്രൊഡക്‌ഷൻസിന്റെയും ലണ്ടൻ സ്റ്റുഡിയോസിന്റെയും ബാനറുകളില്‍ അരുൺ നാരായൺ, സിജോ സെബാസ്റ്റ്യൻ എന്നിവർ ചേര്‍ന്നു ചിത്രം നിർമിച്ചു. രണ്ട് വ്യത്യസ്ത റാങ്കുകളിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ ഇടയിലുണ്ടാകുന്ന പ്രശ്‌നങ്ങളെയാണ് ചിത്രം അവതരിപ്പിക്കുന്നത്.
അനുശ്രീ, മിയ, ദിലീഷ് പോത്തൻ, കോട്ടയം നസീർ, ശങ്കർ രാമകൃഷ്ണൻ, ജോജി.കെ.ജോൺ, ദിനേശ്, അനുരൂപ്, നന്ദൻ ഉണ്ണി, ബിലാസ് എന്നിവരാണു ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. ശരത് പെരുമ്പാവൂർ, ആനന്ദ് തേവരക്കാട്ട് എന്നിവർ ചേർന്നു ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നു. സംഗീതം–പശ്ചാത്തലസംഗീതം ദീപക് ദേവ്, ഛായാഗ്രഹണം ശരൺ വേലായുധൻ. റിലീസ് ചെയ്ത് ആഴ്ചകൾ പിന്നിടുമ്പോഴും തലവന് മികച്ച സ്വീകാര്യതയാണു ലഭിക്കുന്നത്.