ADVERTISEMENT

കാന്‍ ചലച്ചിത്രമേളയില്‍ തിളങ്ങിയ മലയാള ചലച്ചിത്രപ്രവര്‍ത്തകരെ സംസ്ഥാന സര്‍ക്കാര്‍ ആദരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ചലച്ചിത്രപ്രവര്‍ത്തകര്‍ക്ക് ഉപഹാരം നല്‍കി. മന്ത്രിമാരായ സജി ചെറിയാന്‍, വി.ശിവന്‍കുട്ടി എന്നിവരും സന്നിഹിതരായിരുന്നു. ഛായാഗ്രാഹകന്‍ സന്തോഷ് ശിവന്‍, അഭിനേതാക്കളായ കനി കുസൃതി, ദിവ്യ പ്രഭ, ഹൃദു ഹാറൂണ്‍, അസീസ് നെടുമങ്ങാട് എന്നിവരെയാണ് ആദരിച്ചത്. 

kani-receives-state-honour
കനി കുസൃതി മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും ഉപഹാരം ഏറ്റുവാങ്ങുന്നു (Photo: Special Arrangement)

പായൽ കപാഡിയ സംവിധാനം ചെയ്ത മലയാളം–ഹിന്ദി ചിത്രം ഓൾ വി ഇമാജിൻ ആസ് ലൈറ്റ് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് മലയാളികളായ കനി കുസൃതിയും ദിവ്യപ്രഭയും കാൻ ചലച്ചിത്രമേളയുടെ റെഡ് കാർപ്പറ്റിലെത്തിയത്. ചിത്രത്തിൽ അസീസ് നെടുമങ്ങാടും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ചിത്രം ഗ്രാൻ പ്രി പുരസ്കാരം നേടുകയും ചെയ്തു. 30 വർഷത്തിനു ശേഷമാണ് ഒരു ഇന്ത്യൻ ചിത്രം ഇത്തരമൊരു നേട്ടം കൈവരിക്കുന്നത്. 

divyaprabha-receives-state-honour
ദിവ്യ പ്രഭ മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും ഉപഹാരം ഏറ്റുവാങ്ങുന്നു (Photo: Special Arrangement)

ഛായാഗ്രഹണ മികവിനുള്ള പിയർ ആഞ്ജിനോ പുരസ്‌കാരം മലയാളിയായ സന്തോഷ് ശിവനാണ് ഇത്തവണ നേടിയത്. ഈ പുരസ്കാരം നേടിയ ആദ്യ ഏഷ്യക്കാരനായി സന്തോഷ് ശിവൻ.  

English Summary:

State govt honours the actors who brought pride to Kerala at the Cannes Film Festival.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com