ADVERTISEMENT

സിനിമാ ജീവിതത്തിൽ വഴിത്തിരിവായി മാറിയ ‘അപരൻ’ സിനിമയിലെ വിഡിയോ പങ്കുവച്ച് നടൻ ജയറാം. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹം എന്ന തലക്കെട്ടോടെയാണ് വിഡിയോ പങ്കുവച്ചത്. സിനിമയിലെ രംഗത്തിൽ ഫോണിന്റെ അങ്ങേത്തലക്കൽ ‘വിശ്വനാഥനാണോ?’ എന്ന് ചോദിച്ച പുരുഷശബ്ദം സംവിധായകൻ പത്മരാജന്റേതാണെന്നും ജയറാം കുറിച്ചിട്ടുണ്ട്.     

‘‘എന്റെ ഏറ്റവും വലിയ അനുഗ്രഹം. ഫോണിലെ ശബ്ദം മഹാനായ പപ്പേട്ടന്റേതാണ് (പത്മരാജൻ സർ).  സംഗീതം ജോൺസൺ മാസ്റ്ററുടേതും.’’ ജയറാം കുറിച്ചു. ആ ഫോൺ കോളിനു പിറകിൽ ഇങ്ങനെയൊരു രഹസ്യം ഒളിഞ്ഞിരുന്നല്ലേ എന്നാണ് പ്രേക്ഷകർ കൗതുകത്തോടെ തിരക്കുന്നത്. പത്മരാജൻ സിനിമകളും അദ്ദേഹത്തിന്റെ ഫോട്ടോഗ്രാഫുകളുമൊക്കെ പരിചിതമാണെങ്കിലും പലർക്കും അദ്ദേഹത്തിന്റെ ശബ്ദം കേട്ട് പരിചയമില്ല.   

പി. പത്മരാജന്റെ സംവിധാനത്തിൽ 1988ൽ പുറത്തിറങ്ങിയ അപരൻ എന്ന ചിത്രത്തിലൂടെയാണ് നടൻ ജയറാം സിനിമാരംഗത്തെത്തുന്നത്. തെറ്റിദ്ധാരണ മൂലം നിഷകളങ്കനായ ഒരു യുവാവിന് വന്നുഭവിക്കുന്ന പ്രശ്നങ്ങളാണ് ചിത്രത്തിൻറെ കഥാതന്തു.  അപരൻ എന്ന പേരിൽ പത്മരാജൻ എഴുതിയ ചെറുകഥയുടെ ചലച്ചിത്ര ആവിഷ്കാരമാണിത്. 

1989-ലെ മികച്ച സംവിധായകനുള്ള ഫിലിംഫെയർ അവാർഡ് പത്മരാജനു നേടിക്കൊടുത്ത ഈ ചിത്രം വാണിജ്യപരമായും ഒരു വിജയം ആയിരുന്നു. 

English Summary:

jayaram about Aparan movie

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com