ആരോടാണ് അനുഷ്‌ക ഇങ്ങനെ ദേഷ്യപ്പെടുന്നത്?; വിഡിയോ വൈറൽ
Mail This Article
ഇന്ത്യ-പാക്കിസ്ഥാന്‍ ട്വന്റി20 ലോകകപ്പ് മത്സരത്തിനെത്തിയ അനുഷ്‌ക ശര്‍മയുടെ വിഡിയോ വൈറലാകുന്നു. അസ്വസ്ഥയായി ആരോടോ ക്ഷുഭിതയായി സംസാരിക്കുന്നതാണ് വിഡിയോയില്‍ കാണാനാവുക. അനുഷ്‌ക ആരോടാണ് അസ്വസ്ഥയായി സംസാരിക്കുന്നതെന്നാണ് വിഡിയോ കണ്ട ആരാധകരുടെ സംശയം.
‘‘അവര്‍ക്ക് എപ്പോഴും ദേഷ്യമാണ്, ശല്യം ചെയ്ത ആരാധകരോട് ദേഷ്യപ്പെടുന്നതാകും, കോലിയെക്കുറിച്ച് മോശം പറഞ്ഞിനാണ്’’ എന്നിങ്ങനെയുള്ള പല കമന്റുകളും എത്തുന്നുണ്ട്. മനുഷ്യർക്ക് സന്തോഷത്തിനൊപ്പം തന്നെ ദേഷ്യവും വരുന്നത് സ്വാഭാവികമാണ്, അതൊന്നും വലിയ കാര്യമായി എടുക്കേണ്ടതില്ലെന്നാണ് മറ്റൊരു പ്രതികരണം.
അതേസമയം, ജൂണ്‍ 9ന് നടന്ന ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് മത്സരത്തില്‍ ഇന്ത്യ പാക്കിസ്ഥാനെ പരാജയപ്പെടുത്തിയിരുന്നു. മത്സരം അവസാനിച്ചതിന് പിന്നാലെ, രോഹിത് ശര്‍മയുടെ ഭാര്യ റിതിക സജ്ദെയ്ക്കും യുസ്വേന്ദ്ര ചാഹലിന്റെ ഭാര്യ ധനശ്രീക്കുമൊപ്പം ഗ്രൂപ്പ് ചിത്രത്തിനായി അനുഷ്‌ക പോസ് ചെയ്തിരുന്നു.