പ്രൈവറ്റ് ജെറ്റിൽ പറന്നിറങ്ങുന്ന ശ്രീലീല; തെന്നിന്ത്യയിലെ താരറാണി; വിഡിയോ
Mail This Article
തെലുങ്കിലെ സെൻസേഷൻ നായിക ശ്രീലീലയ്ക്ക് ജന്മദിനാശംസകൾ അറിയിച്ച് റോബിൻഹുഡ് സിനിമയുടെ അണിയറപ്രവർത്തകർ. സ്റ്റൈലിഷ് ലുക്കിൽ പ്രൈവറ്റ് ജെറ്റിൽ വന്നിറങ്ങുന്ന താരത്തിന്റെ വിഡിയോ പുറത്തു വിട്ടു. റിലീസിനൊരുങ്ങുന്ന റോബിൻഹുഡ് എന്ന ചിത്രത്തിൽ നിന്നുള്ള രംഗമാണ് പുറത്തു വിട്ടത്.
വെങ്കി കൊടുമുല സംവിധാനം ചെയ്യുന്ന റൊമാന്റിക് ആക്ഷൻ ചിത്രത്തിൽ ശ്രീലീലയും നിതിനുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നീര വസുദേവ് എന്നാണ് ശ്രീലീല അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.
തെലുങ്കു, കന്നഡ സിനിമകളിലെ വിലയേറിയ താരമാണ് ശ്രീലീല. സ്കന്ദ, ആദികേശവ, എക്സ്ട്രാ ഓർഡിനറി മാൻ, ഗുണ്ടൂർ കാരം തുടങ്ങിയ സിനിമകളിലെ വിജയത്തിലൂടെ തെലുങ്കിലെ സെൻസേഷൻ നായികയായി മാറുകയായിരുന്നു. 2019ൽ പുറത്തിറങ്ങിയ കന്നഡ ചിത്രം കിസ്സ് ആണ് ശ്രീലീലയുടെ ആദ്യ ചിത്രം.
രണ്ടു വർഷം മുൻപ് ഭിന്നശേഷിയുള്ള രണ്ടു കുട്ടികളെ ശ്രീലീല ദത്തെടുത്തത് വാർത്തയായിരുന്നു. കുട്ടികളെ ദത്തെടുക്കുമ്പോൾ ശ്രീലീലയ്ക്ക് പ്രായം വെറും 21 വയസ്സ്. ചുരുങ്ങിയ കാലത്തിനുള്ളിൽ തെന്നിന്ത്യയിലെ സൂപ്പർതാരങ്ങളായ പവൻ കല്യാൺ, വിജയ് ദേവരക്കോണ്ട, മഹേഷ് ബാബു, വൈഷ്ണവ് തേജ എന്നിവർക്കൊപ്പം തിളക്കമാർന്ന വിജയങ്ങളാണ് ശ്രീലീല സ്വന്തം പേരിനൊപ്പം എഴുതിച്ചേർത്തത്.