ADVERTISEMENT

മകൾ അവന്തികയ്ക്കൊപ്പമുള്ള പോസ്റ്റിൽ വിമർശന കമന്റുമായി എത്തിയ ആൾക്ക് തക്ക മറുപടിയുമായി നടൻ ബാല. ‘‘ഡാ അണ്ണാച്ചി... മക്കൾ വേണമെകിൽ ആദ്യം മകളുടെ അമ്മയെ റെസ്പക്ട് ചെയ്യണം... ഇല്ലാതെ എവടെ കിടന്നു മോങ്ങിയിട്ടു ഒരു കാര്യവുമില്ല.’’–ഇതായിരുന്നു ബാല പോസ്റ്റ് ചെയ്ത വിഡിയോയ്ക്കു വന്നൊരു വിമർശന കമന്റ്. 

ഉടൻ തന്നെ എത്തി ബാലയുടെ മറുപടിയും. ‘‘എന്നെ വിമർശിച്ച് നിങ്ങൾ വെറുതെ ബുദ്ധിമുട്ടേണ്ട. എന്നെ വിലയിരുത്തുന്നതിന് പകരം നിങ്ങൾ സ്വന്തം അച്ഛന്റെ സ്നേഹിക്കൂ. അച്ഛനോട് ഹാപ്പി ഫാദേഴ്‌സ് ഡേ എന്ന് പറയൂ. അദ്ദേഹം സന്തോഷിക്കും.’’–ഇതായിരുന്നു ബാലയുടെ മറുപടി. നടന്റെ മറുപടിക്കു കയ്യടികളുമായി നിരവധിപ്പേർ എത്തുകയുണ്ടായി. 

ഫാദേഴ്സ് ഡേയുമായി ബന്ധപ്പെട്ടായിരുന്നു മകൾ അവന്തികയുടെ ഒരു വിഡിയോ ബാല സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. കണ്ണീർ കലർന്ന ഓർമകളുമായി ഇതാദ്യമായാണ് ഈ വിഡിയോ പങ്കുവയ്ക്കുന്നതെന്നായിരുന്നു ബാല പറഞ്ഞത്.

bala-comment

‘‘എന്റെ പിറന്നാൾ ദിവസം തന്നെ കോടതിയിൽ വച്ച് എനിക്ക് എതിരെ തെറ്റായ ആരോപണങ്ങൾ ഉന്നയിച്ചെങ്കിലും, എന്റെ മാലാഖ പാപ്പു എനിക്കൊപ്പം നിൽക്കുകയും ‘അപ്പ’ എന്ന മാജിക് വാക്ക് പറയുകയും ചെയ്തു. ഹാപ്പി ഫാദേഴ്‌സ് ഡേ. എല്ലാ അച്ഛന്മാർക്കും ഈ നിമിഷം സമർപ്പിക്കുന്നു എന്നാണ് വിഡിയോയ്ക്ക് അടിക്കുറിപ്പായി ബാല എഴുതിയത്.

English Summary:

Bala answers a comment in his post on fathers day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com