നെടുമാരനായി അക്ഷയ് കുമാർ; സൂരരൈ പോട്ര് ഹിന്ദി റീമേക്ക് ട്രെയിലര്‍
Mail This Article
സൂര്യ നായകനായി എത്തിയ സൂരരൈ പോട്ര് ഹിന്ദി റീമേക്ക് ‘സർഫിര’ ട്രെയിലര്‍ എത്തി. സുധ കൊങ്ങര തന്നെ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അക്ഷയ് കുമാർ ആണ് നായകവേഷത്തിലെത്തുന്നത്. അപർണ ബാലമുരളി അവതരിപ്പിച്ച ബൊമ്മിയായി രാധിക മധൻ എത്തുന്നു. ചിത്രം ജൂലൈ 12ന് തിയറ്ററുകളിലെത്തും.
പരേഷ് റാവൽ, ശരത്കുമാർ, സീമ ബിശ്വാസ്, സൗരഭ് ഗോയൽ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. സൂര്യയും അതിഥി വേഷത്തിൽ എത്തുന്നു. സൂര്യയുടെ നിർമാണക്കമ്പനിയായ 2 ഡി എന്റർടെയ്ൻമെന്റ്സും വിക്രം മൽഹോത്ര എന്റർടെയ്ൻമെന്റും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
ചുരുങ്ങിയ ചിലവിൽ സാധാരണക്കാർക്കു കൂടി യാത്രചെയ്യാൻ കഴിയുന്ന എയർ ഡെക്കാൻ സ്ഥാപകൻ ക്യാപ്റ്റൻ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രമായിരുന്നു സൂരരൈ പോട്ര്.
മോഹൻ ബാബു, കരുണാസ് , പരേഷ് റാവൽ, ഉർവശി എന്നിവരായിരുന്നു സിനിമയില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.