ഹോളിവുഡ് ലെവൽ; വിജയ്യുടെ ‘ഗോട്ട്’ ടീസർ എത്തി
Mail This Article
വിജയ്–വെങ്കട് പ്രഭു ചിത്രം ‘ഗോട്ട്’ (ദ് ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം) ടീസർ എത്തി. താരത്തിന്‍റെ അൻപതാം പിറന്നാളിനോട് അനുബന്ധിച്ചാണ് ഗോട്ടിന്‍റെ പുതിയ വിഡിയോ പുറത്തു വിട്ടിരിക്കുന്നത്. ജൂണ്‍ 22ന് രാത്രി 12 മണിക്കാണ് വിഡിയോ റിലീസ് ചെയ്തത്.
50 സെക്കൻഡ് മാത്രം ദൈര്‍ഘ്യമുള്ള ത്രില്ലിങ് ചേസിങ് വിഡിയോ ആണ് പുറത്ത് വിട്ടിരിക്കുന്നത്. ഇരട്ട ഗെറ്റപ്പിലാണ് വിജയ് വിഡിയോയില്‍ എത്തിയിരിക്കുന്നത്. വിഡിയോ പുറത്ത് വന്നതോടെ ഒരു ഹോളിവുഡ് ലെവല്‍ പടം തന്നെ പ്രതീക്ഷിക്കാം എന്നാണ് ആരാധകര്‍ പറയുന്നത്.
ചിത്രത്തിലെ പുതിയ ഗാനവും ഇന്നു റിലീസ് ചെയ്യും. ഇളയരാജയുടെ മകളും അന്തരിച്ച ഗായികയുമായ ഭവതാരിണിയുടെ ശബ്ദത്തിനൊപ്പം വിജയ്യും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന്‍റെ സംഗീത നിര്‍വഹിക്കുന്നത്. പിന്നണി ഗായികയായ ഭവതാരിണി കരളിലെ അര്‍ബുദത്തെ തുടര്‍ന്ന് ജനുവരി 5നാണ് മരിച്ചത്. ഗായികയുടെ ശബ്ദം എഐ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് രൂപപ്പെടുത്തിയത്.