ADVERTISEMENT

അൻപതാം ജന്മദിനം ആഘോഷിക്കുകയാണ് ദളപതി വിജയ്. ലോകമെമ്പാടുമുള്ള നിരവധി ആരാധകരും സഹപ്രവർത്തകരും താരത്തിന് ആശംസനേർന്ന ചിത്രങ്ങളും പോസ്റ്റുകളും പങ്കുവച്ചു. ഇപ്പോഴിതാ, നടി തൃഷ കൃഷ്ണൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ജന്മദിനാശംസയാണ് ശ്രദ്ധനേടുന്നത്. കുറച്ച് താമസിച്ചാണ് ആശംസ എത്തിയതെങ്കിലും തൃഷ പങ്കുവച്ച ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്.

ലിഫ്റ്റിൽ നിന്നെടുത്ത സെൽഫി ചിത്രമാണ് താരം പോസ്റ്റു ചെയ്തത്. ‘‘ശാന്തത ഒരു കൊടുങ്കാറ്റിലേക്ക്, കൊടുങ്കാറ്റ് ശാന്തതയിലേക്ക് ! ഇനിയും ഒരുപാട് നാഴികക്കല്ലുകളിലേക്ക്,’’-ചിത്രത്തിന് അടിക്കുറിപ്പായി തൃഷ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

‘ലിയോ’ ആണ് ഇരുവരും ഒന്നിച്ച് ഒടുവില്‍ പുറത്തുവന്ന ചിത്രം. ലോകേഷ കനകരാജ് സംവിധാനം ചെയ്​ത സിനിമ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായിരുന്നു.

English Summary:

Trisha Krishnan shares a mirror selfie with Vijay for his birthday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com