ADVERTISEMENT

കാൻസർ എന്ന മഹാരോഗത്തെ സധൈര്യം നേരിട്ട പോരാളിയാണ് നടി മംമ്ത മോഹൻദാസ്. ഇപ്പോഴിതാ ലോക വിറ്റിലിഗോ ദിനത്തില്‍ തന്റെ ശരീരത്തിലെ രോഗാവസ്ഥ തുറന്നു കാട്ടുകയാണ് മലയാളത്തിന്റെ പ്രിയ നടി. കീഴടക്കുക, ശക്തമാകുക, പോസിറ്റീവ്, ഓട്ടോഇമ്യൂൺ, സ്വയം സ്നേഹിക്കുക എന്നീ ഹാഷ്ടാഗുകളോടെയാണ് തന്റെ ചിത്രം നടി പങ്കുവച്ചത്.

തന്റെ ഇരുപതുകളിൽ കാൻസർ രോഗത്തെ ഒരു പുഞ്ചിരിയോടെ നേരിട്ട മംമ്ത, ഈ രോഗാവസ്ഥ നേരിട്ട അനേകം പേരുടെ ആത്മവിശ്വാസം ഉയർത്തിയ വ്യക്തിയുമാണ്. ആത്മവിശ്വാസമുള്ള ഒരു വ്യക്തി എന്ന നിലയിൽവിറ്റിലിഗോ അഥവാ വെള്ളപ്പാണ്ട് എന്ന ത്വക്ക്‌രോഗത്തെ അതിജീവിക്കാനുള്ള ശ്രമത്തിലാണ് താനെന്ന് നടി നേരത്തെ വെളിപ്പെടുത്തിയിരുന്നു. അതിനാൽ തന്റെ തൊലിപ്പുറത്തെ യഥാർഥ അവസ്ഥ യാതൊരു മറയും കൂടാതെ അവതരിപ്പിക്കുകയാണ് നടി.

ശരീരത്തിന്റെ രോ​ഗപ്രതിരോധ സംവിധാനത്തെ ബാധിക്കുന്ന അവസ്ഥയാണ് ഓട്ടോ ഇമ്യൂണൽ ഡിസോർഡർ. രോഗപ്രതിരോധ സംവിധാനത്തിന്റെ അമിതവും വികലവുമായ പ്രതികരണമാണ് ഓട്ടോ ഇമ്യൂണ്‍ ഡിസോര്‍ഡേഴ്‌സ് എന്ന പേരില്‍ അറിയപ്പെടുന്ന ഒരു വിഭാഗം അസുഖങ്ങള്‍. ഇതുമൂലം പ്രതിരോധ സംവിധാനത്തിന് നമ്മുടെ സ്വന്തം കോശങ്ങളെ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ വരുന്നു. ശരീരത്തിലെ നിറം നഷ്ടമാകുന്ന വിറ്റിലിഗോ എന്ന ഓട്ടോ ഇമ്യൂണൽ ഡിസോർഡർ ആണ് മംമ്തയെ ബാധിച്ചത്. മെലാനിന്‍റെ കുറവു മൂലം ഇവ ബാധിക്കാം. 

എന്താണ് വെള്ളപ്പാണ്ട് / വിറ്റിലിഗോ (vitiligo) ?

ചർമത്തിനു നിറം നൽകുന്നത് മെലാനിൻ (melanin) എന്ന പദാർത്ഥമാണ്. ത്വക്കിലെ മെലാനോസൈറ്റ് (melanocyte) കോശങ്ങളാണ് മെലാനിൻ ഉല്പാദിപ്പിക്കുന്നത്. വെള്ളപ്പാണ്ടിൽ ഈ കോശങ്ങൾ നമ്മുടെ തന്നെ പ്രതിരോധശ്രേണിയാൽ നശിപ്പിക്കപ്പെടുന്നു. തന്മൂലം മെലാനോസൈറ്റ് കോശങ്ങൾ ഇല്ലാതെ വരുന്ന ഭാഗങ്ങളിൽ മെലാനിൻ ഉല്പാദിപ്പിക്കാൻ കഴിയാതെ, ചർമത്തിന്റെ സ്വാഭാവിക നിറം നഷ്ടപ്പെട്ടു വെള്ളപ്പാടുകൾ രൂപപ്പെടുന്നു.

ശരീരത്തിന്റെ പ്രതിരോധശ്രേണിയെ ബാധിക്കുന്ന ഒരു ഓട്ടോഇമ്മ്യൂൺ രോഗമായതിനാൽ വെള്ളപ്പാണ്ട് ഉള്ള രോഗികളിൽ തൈറോയ്ഡ്, പാരാതൈറോയ്‌ഡ്, ഡയബറ്റിസ് തുടങ്ങിയ മറ്റു ഓട്ടോഇമ്മ്യൂൺ രോഗങ്ങൾ കണ്ടു വരാറുണ്ട്.

English Summary:

Mamtha exposes the condition on World Vitiligo Day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com