ADVERTISEMENT

ഇന്ത്യൻ സിനിമയുടെ കഥ നടക്കുന്ന സമയം വച്ചു നോക്കുകയാണെങ്കിൽ സേനാപതിയുടെ ജനനം 1918ലാണ്. അതായത് ഇപ്പോള്‍ പ്രായം 106. ഇന്ത്യൻ 2 സിനിമയുടെ ട്രെയിലറിൽ സേനാപതിയുടെ അതിഗംഭീര ആക്‌ഷൻ സീക്വൻസുകളും കാണാം. ഈ വയസ്സാംകാലത്ത് സേനാപതിക്ക് ഇത്രയും ആക്‌ഷനൊക്കെ ചെയ്യാൻ സാധിക്കുമോ? ഇങ്ങനെയൊരു സംശയം ഒരു മാധ്യമ പ്രവർത്തകൻ ശങ്കറിനോട് ചോദിച്ചിരുന്നു.

സേനാപതിയുടെ പ്രായം ശരിവച്ച ശങ്കർ ഇതിനു കൃത്യമായ ഉത്തരം തന്നെ നൽകുകയുണ്ടായി. ‘‘ചൈനയിൽ ഒരു മാർഷ്യൽ ആർട്സ് മാസ്റ്റർ ഉണ്ട്. അദേഹത്തിന്റെ പേര് ലൂസി ഗിയോൺ എന്നാണ്. 120ാം വയസ്സിലും അദ്ദേഹം മാർഷ്യൽ ആർട്സ് പെർഫോം ചെയ്യും. പറന്നും കറങ്ങിയും എല്ലാത്തരത്തിലുമുള്ള പ്രകടനങ്ങൾ ഇപ്പോഴും ചെയ്യുന്നുണ്ട്.

സേനാപതിയും അങ്ങനെയൊരു മാസ്റ്റർ ആണ്. മർമം ആണ് അദ്ദേഹത്തിന്റെ ഏരിയ. യോഗയും മറ്റു പരിശീലനങ്ങളെല്ലാം ചെയ്യുന്ന സേനാപതിയുടെ ഭക്ഷണ ശൈലി പോലും വ്യത്യസ്തമാണ്. ദിവസം ഒരുനേരം മാത്രമാണ് ഭക്ഷണം.ഏത് സ്റ്റണ്ടും ചെയ്യാൻ അദ്ദേഹത്തിന് കഴിയും.’’–ശങ്കറിന്റെ വാക്കുകൾ.

കമല്‍ഹാസനെ നായകനാക്കി എസ്. ശങ്കർ സംവിധാനം ചെയ്ത ഇന്ത്യൻ എന്ന ചിത്രം തമിഴ് സിനിമാചരിത്രത്തിൽ നാഴികക്കല്ലായ സിനിമയായിരുന്നു.  1996 ൽ പുറത്തിറങ്ങിയ 

ബ്ലോക്ക്ബസ്റ്ററിൽ  കമല്‍ഹാസനെ കൂടാതെ മനീഷ കൊയ്‌രാള, ഉർമിള മണ്ടോദ്കർ, സുകന്യ, നെടുമുടി വന്നു, ഗൗണ്ടമണി എന്നിവരും അഭിനയിച്ചിരിക്കുന്നു. 

English Summary:

Kamal Haasan's 106-year-old Senapati amazes with incredible stunts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com