‘എല്ലാവരോടും എന്തൊരു സ്നേഹമായിരുന്നു കുഞ്ഞേ നിനക്ക്’
![beena-antony റാഷിൻ, ബീന ആന്റണി](https://img-mm.manoramaonline.com/content/dam/mm/mo/movies/movie-news/images/2024/6/28/beena-antony.jpg?w=1120&h=583)
Mail This Article
സിദ്ദീന്റെ മകൻ റാഷിന്റെ വിയോഗത്തെ തുടർന്ന് ബീന ആന്റണി എഴുതിയ കുറിപ്പ് പ്രേക്ഷകരുടെ ഉള്ളുലയ്ക്കുന്നു. കുട്ടിയായിരുന്ന റാഷിൻ അവന്റെ പ്രിയപ്പെട്ട റെക്സോണ സോപ്പ് കയ്യിൽ പിടിച്ചു നടക്കുന്ന ചിത്രമാണ് തന്റെ മനസ്സിൽ ഇപ്പോഴുമുള്ളതെന്ന് ബീന ആന്റണി പറയുന്നു.
‘‘ഒരുപാട് വേദനയോടെ, കണ്ണീരോടെ, വിട. മോനേ സാപ്പീ, നിന്നെ ഒരുപാട് ഇഷ്ടമായിരുന്നു ഞങ്ങൾക്കെല്ലാവർക്കും. എത്രയോ വർഷങ്ങൾക്ക് മുൻപ് നീ കുഞ്ഞായിരിക്കുമ്പോഴാ ഞാൻ നിന്നെ ആദ്യമായി കാണുന്നത്. അന്ന് നിനക്ക് ഏറ്റവും ഇഷ്ടമുള്ള റെക്സോണ സോപ്പും പിടിച്ചുകൊണ്ട് നടക്കുന്ന നീയാണ് ഇന്നും എന്റെ മനസ്സിൽ ഉള്ളത്.
എല്ലാവരോടും എന്തൊരു സ്നേഹമായിരുന്നു കുഞ്ഞേ നിനക്ക്. മനസ് പിടയുന്ന വേദനയോടെ ഇക്കയുടെ കുടുംബത്തിന്റെ വേദനയോടൊപ്പം ചേരുന്നു. അത് താങ്ങാനുള്ള കരുത്ത് ഇക്കയ്ക്കും കുടുംബത്തിനും കൊടുക്കണേ പടച്ചോനേ. പ്രാർഥനകൾ.’’ ബീന ആന്റണി കുറിച്ചു.