ADVERTISEMENT

ടെലിവിഷൻ നടി ഹിന ഖാന് സ്റ്റേജ് 3 സ്തനാർബുദം. മുപ്പത്താറുകാരിയായ താരം ഇൻസ്റ്റാഗ്രാമിലൂടെ വാർത്ത സ്ഥിരീകരിച്ചു. തന്റെ സ്വകാര്യത മാനിക്കണമെന്നും കുടുംബത്തോടൊപ്പം ഈ വെല്ലുവിളി മറികടക്കുമെന്ന് ആരാധകർക്ക് ഉറപ്പ് നൽകുന്നുവെന്നും ഹിന കുറിച്ചു.

‘‘എന്നെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന എല്ലാവരുമായി ഒരു പ്രധാന വാർത്ത പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നു.എനിക്ക് സ്‌റ്റേജ് ത്രീ സ്തനാർബുദമാണെന്ന് കണ്ടെത്തി. ഈ വെല്ലുവിളി നിറഞ്ഞ ഘട്ടത്തെ മറികടക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അക്കാര്യത്തിൽ എനിക്ക് പൂർണ വിശ്വാസമുണ്ട്. ചികിത്സ ഇതിനകം ആരംഭിച്ചു കഴിഞ്ഞു. 

ഈ സമയത്ത് നിങ്ങളുടെ ബഹുമാനവും സ്വകാര്യതയും ആവശ്യമാണ്. നിങ്ങളുടെ വ്യക്തിപരമായ അനുഭവങ്ങളും പിന്തുണയും ഈ യാത്രയിൽ ആവശ്യമാണ്.’’–ഹിന ഖാന്റെ വാക്കുകൾ.

ഇന്ത്യന്‍ ടെലിവിഷനിലെ തിരക്കേറിയ താരങ്ങളില്‍ ഒരാളാണ് ഹിന ഖാന്‍. സ്റ്റാര്‍ പ്ലസിലെ നിരവധി സീരിയലുകളില്‍ ഭാഗം ആണ്. ബിഗ് ബോസ് ഹിന്ദി സീസണിലൂടെയാണ് കൂടുതൽ ജനശ്രദ്ധനേടുന്നത്.

English Summary:

Actress Hina Khan diagnosed with stage 3 breast cancer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com