മീര നന്ദന്റെ മെഹെന്ദി കളറാക്കി നസ്രിയയും കൂട്ടരും; വിഡിയോ
Mail This Article
മീരാ നന്ദന്റെ വിവാഹ ആഘോഷം തുടങ്ങിക്കഴിഞ്ഞു. ആദ്യപടിയായുള്ള മെഹെന്ദി ചടങ്ങ് വൻ ആഘോഷമായിരുന്നു. മീരയുടെയും ശ്രീജുവിന്റേയും കുടുംബങ്ങളും സുഹൃത്തുക്കളും നിറയുന്ന ഹൽദി ആഘോഷങ്ങളുടെ ചിത്രങ്ങൾ കൂടാതെ വിഡിയോയും സമൂഹ മാധ്യമങ്ങളിലൂെട പുറത്തുവന്നു.
അടുത്ത കൂട്ടുകാരായ ആൻ അഗസ്റ്റിൻ, നസ്രിയ നസിം, ശ്രിന്ദ എന്നിവരെ മെഹന്ദി ചടങ്ങുകളിലെ ചിത്രങ്ങളിൽ കാണാം. കൂടാതെ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുമാരായ ഉണ്ണി പി.എസ്., സജിത്ത് ആൻഡ് സുജിത്ത് എന്നിവരും ആഘോഷത്തിനെത്തിയിരുന്നു.
കഴിഞ്ഞ വർഷം സെപ്റ്റംബർ മാസത്തിലാണ് മീര നന്ദനും ശ്രീജുവുമായുള്ള വിവാഹനിശ്ചയം നടന്നത്. ലണ്ടനിൽ അക്കൗണ്ടന്റ് ആണ് ശ്രീജു. വീട്ടുകാർ നിശ്ചയിച്ചുറപ്പിച്ച വിവാഹമാണ് മീരയുടേത്. മാട്രിമോണി സൈറ്റ് വഴി ഇരുവരും ആദ്യം പരിചയപ്പെട്ടെങ്കിലും, പിന്നീട് വീട്ടുകാരുടെ സാന്നിധ്യത്തിൽ വിവാഹം ഉറപ്പിക്കുകയായിരുന്നു.
അവതാരകയായി കരിയർ തുടങ്ങിയ താരമാണ് മീര. ദിലീപിന്റെ നായികയായി മുല്ലയിലൂടെ അഭിനയ ജീവിതത്തിനു തുടക്കം കുറിച്ചു. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മീര മലയാളികളുടെ പ്രിയ നായികയായി.
2008 ലാണ് സിനിമാ അരങ്ങേറ്റം. തൊട്ടടുത്ത വര്‍ഷം വാല്‍മീകി എന്ന ചിത്രത്തിലൂടെ തമിഴിലും 2011 ല്‍ ജയ് ബോലോ തെലങ്കാന എന്ന ചിത്രത്തിലൂടെ തെലുങ്കിലും 2014 ല്‍ കരോട്‍പതി എന്ന ചിത്രത്തിലൂടെ കന്നഡയിലും അരങ്ങേറി.
2017നുശേഷം ആറുവര്‍ഷത്തോളം മീര നന്ദൻ സിനിമയിൽ അഭിനയിച്ചിരുന്നില്ല. 2023ൽ വർഷം പുറത്തിറങ്ങിയ ‘എന്നാലും ന്റളിയാ’ എന്ന ചിത്രത്തിൽ അതിഥിവേഷത്തിൽ മീര പ്രത്യക്ഷപ്പെട്ടിരുന്നു.