സ്വന്തം സിനിമയുടെ പ്രമോഷനു പോകാത്ത നയൻതാര ഈ ചടങ്ങിനു വേണ്ടി ഓടിയെത്തി!
Mail This Article
‘നേസിപ്പായ’ എന്ന തമിഴ് ചിത്രത്തിന്റെ ലോഞ്ച് ചടങ്ങിൽ തിളങ്ങിയത് നയൻതാരയാണ്. സ്വന്തം സിനിമയുടെ പ്രമോഷനൽ പരിപാടികളിൽ പോലും പങ്കെടുക്കാറില്ലാത്ത നയൻതാരയുടെ സാന്നിധ്യം ഏവരെയും അദ്ഭുതപ്പെടുത്തി. സംവിധായകൻ വിഷ്ണുവർധനുവേണ്ടിയാണ് താനിവിടെ വന്നതെന്ന് നയൻതാര പിന്നീട് പറയുകയുണ്ടായി.
‘‘സാധാരണയായി, ഞാൻ സിനിമാ പരിപാടികളിൽ പങ്കെടുക്കാറില്ല, എന്നാൽ സംവിധായകൻ വിഷ്ണുവർധനെയും അനു വർധനെയും കഴിഞ്ഞ 10-15 വർഷമായി അറിയാം. ഇതൊരു കുടുംബം പോലെയാണ്. അതിനാല്‍ വരാതിരിക്കാനാവില്ല.”–നയൻതാരയുടെ വാക്കുകൾ.
വിഷ്ണുവർധൻ സംവിധാനം ചെയ്ത ബില്ല, ആരംഭം തുടങ്ങിയ സിനിമകളിൽ നായികായി എത്തിയത് നയൻതാരയായിരുന്നു. 9 വർഷങ്ങൾക്ക് ശേഷം വിഷ്ണുവർധൻ സംവിധാനം ചെയ്യുന്ന തമിഴ് സിനിമയാണ് നേസിപ്പായ. ആകാശ് മുരളിയും അദിതി ശങ്കറുമാണ് പ്രധാനവേഷങ്ങളിലെത്തുന്നത്. നടൻ അഥർവയുടെ സഹോദരനാണ് ആകാശ്. ചിത്രം ഒരു അഡ്വഞ്ചര്‍ ലൗസ്റ്റോറിയാണ്.
യുവൻ ശങ്കർ രാജ ഈ ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നു, വിഷ്ണുവർധനും നീലൻ ശേഖറും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കാമറൂൺ എറിക് ബ്രൈസൺ ഛായാഗ്രഹണം.