ADVERTISEMENT

പണമടച്ച് അനുമതി വാങ്ങിയാണ് അങ്കമാലി താലൂക്ക് ആശുപത്രിയിൽ ചിത്രീകരണം നടത്തിയതെന്ന് നിർമാതാക്കളുടെ സംഘടന. ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ രോഗികളെ ബുദ്ധിമുട്ടിലാക്കി നടന്ന സിനിമാ ചിത്രീകരണത്തിനെതിരെ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തതിനു പിന്നാലെയാണ് പ്രതികരണവുമായി നിർമാതാക്കൾ എത്തിയത്. ആശുപത്രിയുടെ പ്രവർത്തനം തടസപ്പെടുത്തുകയോ രോഗികള്‍ക്കു ശല്യമാകുകയോ ചെയ്തിട്ടില്ല. രണ്ട് ദിവസത്തെ ഷൂട്ടിന് പ്രതിദിനം പതിനായിരം രൂപ വച്ച് അടച്ചിട്ടുണ്ടെന്നും സംഘടന വ്യക്തമാക്കി.

‘‘സർക്കാരിന്റെ നിയമപ്രകാരമുള്ള പൈസ അടച്ചിട്ടുള്ളതാണ്. പ്രതിദിനം പതിനായിരം രൂപയാണ് നമ്മൾ കൊടുക്കേണ്ടത്. അവിടെ ഷൂട്ടിങ് കാണാൻ വന്ന ഏതോ ഒരു വ്യക്തിയാണ് എന്തോ അസൗകര്യമുണ്ടായെന്ന് പറഞ്ഞ് ഷൂട്ടിനെതിരെ സമൂഹ മാധ്യമങ്ങളിൽ വിഡിയോ പോസ്റ്റ് ചെയ്തത്. അവിടുത്തെ സ്റ്റാഫിനോ രോഗികൾക്കോ ഒരു തരത്തിലുള്ള തടസ്സവും ഷൂട്ടിങ് മൂലം ഉണ്ടായിട്ടില്ല. അവിടെ ഇപ്പോഴും ചിത്രീകരണം പുരോഗമിക്കുകയാണ്.

ഈ വാർത്ത കണ്ട് മനുഷ്യാവകാശ കമ്മിഷൻ വിശദീകരണം ചോദിച്ചെന്നെ ഒള്ളൂ, അല്ലാതെ കേസ് എടുത്തിട്ടില്ല.’’–പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ബി. രാഗേഷിന്റെ വാക്കുകൾ.

ഫഹദ് ഫാസിൽ നിർമിക്കുന്ന പൈങ്കിളി എന്ന ചിത്രത്തിന്റെ ചിത്രീകരണമാണ് രോഗികൾക്കുൾപ്പടെ ബുദ്ധിമുട്ടുണ്ടാക്കിയത്. ശ്രീജിത്ത് ബാബു സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് ജൂൺ 27, 28 തിയതികളിൽ വൈകുന്നേരും ഏഴ് മണി മുതൽ രാവിലെ അഞ്ച് മണി വരെ ചിത്രീകരിക്കുന്നതിനായിരുന്നു അനുമതി. ആശുപത്രിയുടെ റിസപ്‌ഷൻ ഹാൾ, കാഷ്വാലിറ്റി ട്രീറ്റ്മെന്റ് റൂം എന്നീ സ്ഥലങ്ങളിലായിരുന്നു ചിത്രീകരണം.

English Summary:

Angamali Taluk Hospital Movie Shoot: Producers Clarify Permissions and Payments Amid Controversy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com