അതിഗംഭീരം; കൽക്കി എപ്പിക് സിനിമയെന്ന് രജനികാന്ത്
Mail This Article
×
നാഗ് അശ്വിൻ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം ‘കൽക്കി’യെ വാനോളം പ്രശംസിച്ച് രജനികാന്ത്. എപ്പിക് സിനിമ എന്നായിരുന്നു ചിത്രത്തെ രജനി വിശേഷിപ്പിച്ചത്.
‘‘കൽക്കി കണ്ടു, എന്തൊരു ഗംഭീര സിനിമ. നാഗ് അശ്വിൻ ഇന്ത്യൻ സിനിമയെ മറ്റൊരു തലത്തിലെത്തിച്ചു. എന്റെ സുഹൃത്ത് അശ്വിനി ദത്തിനും ആശംസകൾ. അമിതാഭ് ബച്ചൻ, പ്രഭാസ്, കമൽഹാസൻ, ദീപിക പദുക്കോൺ തുടങ്ങിയ സിനിമയിലെ എല്ലാവർക്കും അഭിനന്ദനങ്ങള്‍. രണ്ടാം ഭാഗത്തിന് അക്ഷമയോടെ കാത്തിരിക്കുന്നു.’’–രജനിയുടെ വാക്കുകൾ.
രജനികാന്തിനു നന്ദി പറഞ്ഞ് സംവിധായകൻ നാഗ് അശ്വിനുമെത്തി. നന്ദി പറയാന്‍ വാക്കുകളില്ലെന്നായിരുന്നു നാഗ് അശ്വിൻ ട്വീറ്റ് ചെയ്തത്.
English Summary:
Rajinikanth Goes 'Wow' After Watching Kalki 2898 AD, Says 'Eagerly Waiting For Part 2'
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.