ADVERTISEMENT

നടൻ കെ.യു. മനോജിന് ഇത്തവണത്തെ ‘അമ്മ’ ജനറൽ ബോഡി ഇരട്ടി സന്തോഷമാണ് നൽകിയത്. ‘അമ്മ’ അംഗത്വം ലഭിച്ചതിനു ശേഷമുള്ള മനോജിന്റെ ആദ്യ ജനറൽ ബോഡിയോഗമായിരുന്നു ഇത്തവണ നടന്നത്. ആദ്യ മീറ്റിങിൽ മറ്റൊരു സന്തോഷവും മനോജിനെ തേടിയെത്തി. മീറ്റിങിനിടെ നടന്ന ലക്കി ഡ്രോയിൽ ഒന്നാം സമ്മാനം ലഭിച്ചതും മനോജിനാണ്.

‘‘മലയാള സിനിമാ നടീനടന്മാരുടെ സംഘടനയായ ‘അമ്മ’ യിൽ അംഗത്വം ലഭിച്ച് ആദ്യ ജനറൽ ബോഡി യോഗത്തിൽ പങ്കെടുക്കാൻ സാധിച്ചത് സന്തോഷം. അതിലുപരി മൈജി ഏർപ്പെടുത്തിയ ലക്കി ഡ്രോയുടെ ഒന്നാം സമ്മാനമായ ലാപ്ടോപ്പ് വേദിയിലെയും, സദസ്സിലെയും പ്രഗത്ഭരായ നടീനടന്മാരുടെ സാന്നിധ്യത്തിൽ പ്രിയപ്പെട്ട ലാൽ സാറിൽ നിന്നും സ്വീകരിക്കാൻ സാധിച്ചതും അതിലേറെ സന്തോഷം.’’–കെ.യു. മനോജിന്റെ വാക്കുകൾ.

കഴിഞ്ഞ ജനറൽ ബോഡി മുതൽ ലക്കി ഡ്രോ ‘അമ്മ’യിൽ ഏർപ്പെടുത്തിയിരുന്നു. 2023ൽ നടത്തിയ നറുക്കെടുപ്പ് മത്സരത്തിൽ മണിക്കുട്ടനായിരുന്നു സമ്മാനം. സ്മാർട് ടിവിയാണ് മണിക്കുട്ടന് സമ്മാനമായി ലഭിച്ചത്.

English Summary:

KU Manoj About AMMA General Body Meeting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com