ADVERTISEMENT

നടി മോളി കണ്ണമാലിക്കും മകനുമെതിരെ നടന്‍ ബാല. താന്‍ സഹായിച്ചില്ലെന്ന ആരോപണത്തിനാണ് ബാല മറുപടി നല്‍കുന്നത്. മോളി ചേച്ചിയോട് താന്‍ ക്ഷമിച്ചെന്നും പക്ഷേ മോളി ചേച്ചിയുടെ മകനോട് ക്ഷമിക്കാന്‍ സാധിക്കില്ലെന്നും താരം പറഞ്ഞു. തമിഴ്‌നാട്ടില്‍ നിന്നും വന്ന താന്‍ ചോദിച്ചതിലും കൂടുതല്‍ കാശ് കൊടുത്തിട്ടുണ്ടെന്നും പിന്നെ എന്തിനാണ് തന്നെ കുറ്റപ്പെടുത്തിയതെന്നും ബാല ചോദിക്കുന്നു. സെല്ലുലോയ്ഡ് മാഗസിന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം. 

‘‘ആരേയും കോര്‍ണര്‍ ചെയ്യാന്‍ പറയുന്നതല്ല. ഓപ്പറേഷന്‍ കഴിഞ്ഞ് എന്നെ മുറിയിലേക്ക് മാറ്റിയിരുന്നു. ജീവിതത്തിലേക്കുള്ള തിരിച്ചുവരവ് ആയിരുന്നു. ഓരോ ദിവസവും ഞാന്‍ അദ്ഭുതം കണ്ടു. പതിനാലാം ദിവസം എന്നോട് പൊയ്ക്കോളാന്‍ പറഞ്ഞു. എനിക്ക് ആരും ആദ്യം ഫോണ്‍ തന്നിരുന്നില്ല. പിന്നെ ഞാന്‍ വിഡിയോ കണ്ടു. ആശുപത്രിയില്‍ വച്ചാണ്. എന്റെ കണ്ണുനിറഞ്ഞു പോയി. എന്നെപ്പറ്റി കുറ്റം പറയുകയാണ്. പിന്നീട് മോളി ചേച്ചിയെ ഞാന്‍ ഒരു പരിപാടിയില്‍ വച്ച് കണ്ടിരുന്നു. എന്റെ അടുത്ത് നില്‍ക്കുകയായിരുന്നു. ചേച്ചി സുഖമായിരിക്കുന്നുവോ എന്ന് ചോദിച്ചു. സുഖമായിരിക്കുന്നുവെന്ന് അവര്‍ പറഞ്ഞു. ‘‘ഞാന്‍ ചത്തു പോകുമെന്ന് കരുതിയോ? ചത്തിട്ടില്ല, ജീവിച്ചിരിപ്പുണ്ട്’’, എന്ന് ഞാന്‍ അവരോട് പറഞ്ഞു. 

അവരെ സഹായിക്കാനുണ്ടായ സാഹചര്യം പറയാം. ഒരു ദിവസം എനിക്കൊരു കോള്‍ വന്നു. ‘‘മോളി ചേച്ചിയുടെ മകനാണ്. ആശുപത്രിയിലാണ്. ബില്ലടക്കാന്‍ കാശില്ലെന്ന്’’ പറഞ്ഞു. ‘‘നീ എവിടെയാണുള്ളത്? പാലാരിവട്ടത്താണോ, ഇവിടെ തന്നെയാണ് എന്റെ വീട്, ഇങ്ങോട്ട് വാ’’ എന്ന് പറഞ്ഞു. അയാള്‍ നടന്നാണ് വന്നത്. അവന് പതിനായിരം കൊടുത്തിട്ട്, പോയി ഫീസ് അടയ്‌ക്കെന്ന് ഞാന്‍ പറഞ്ഞു. ഇതൊരു തെറ്റാണോ? ചോദിച്ച് പത്ത് മിനിറ്റില്‍ ഞാന്‍ പതിനായിരം കൊടുത്തു. വീണ്ടും വന്ന് മരുന്നിന് കാശ് ചോദിച്ചു. കൊടുത്തു. 

വീണ്ടും വന്ന് സ്‌കാനിങിനു കാശ് ചോദിച്ചു. ഞാന്‍ കൊടുത്തു. വീണ്ടും വരുന്നു. ആശുപത്രിയില്‍ കണ്‍സെഷന്‍ വേണം. പേടിക്കേണ്ട ഞാന്‍ ആശുപത്രിയില്‍ പറായമെന്ന് പറഞ്ഞു. ഇതിനിടെ എന്റെ ആരോഗ്യം ക്ഷയിച്ച് തളര്‍ന്നു വീണ് ആശുപത്രിയിലായി. തിരിച്ചുവരുമ്പോള്‍ ഞാന്‍ കാണുന്ന കാഴ്ച ഇതാണ്.

രണ്ട് മക്കളാണുള്ളത് അവര്‍ക്ക്. ആറ് ആണുങ്ങളുണ്ട് മൊത്തം അവരുടെ വീട്ടില്‍. അത്രയും ആണുങ്ങള്‍ വിചാരിച്ചാല്‍ അഞ്ച് ലക്ഷം രൂപ അടച്ച് ജപ്തി ഒഴിവാക്കിക്കൂടേ? അവന് എന്തെങ്കിലും അസുഖമുണ്ടോ? കാലിനു കൈയ്ക്കും വയ്യേ? മോളി ചേച്ചി ഈ പ്രായത്തിലും കഷ്ടപ്പെടുന്നുണ്ട്. 

സ്വന്തം മകന്‍ നാല് പേരോട് കാശ് ചോദിച്ചു കൊണ്ടിരിക്കുകയാണ്. അവന് നല്ല ആരോഗ്യമില്ലേ? സ്വന്തം മോന്‍ പണിയെടുത്ത് അമ്മയെ നോക്കുന്നില്ല. തമിഴ്‌നാട്ടില്‍ നിന്നും വന്ന ഞാന്‍ നിങ്ങള്‍ ചോദിച്ചതിലും കൂടുതല്‍ കാശ് തന്നിട്ടുണ്ട്. എന്തിനാണ് എന്നെ കുറ്റപ്പെടുത്തിയത്? ഞാന്‍ മരണത്തെ നേരിടുമ്പോഴാണ് എന്നെ കുറ്റപ്പെടുത്തുന്നത്. ഇതെന്ത് മനസാക്ഷിയാണ്? മോളി ചേച്ചി പിന്നീട് ബാല സഹായിച്ചുവെന്ന് പറഞ്ഞു. മോളി ചേച്ചി നന്നായിരിക്കണം. പക്ഷേ അവരുടെ മകന് എന്റെ ഭാഗത്തു നിന്നും മാപ്പില്ല. ബോധമുള്ള ആരും കൊടുക്കില്ല. പോയി പണിയെടുക്ക്.’’ ബാല പറഞ്ഞു. 

English Summary:

Actor Bala Addresses Accusations: Unveils the Truth Behind Molly Kannamali's Claims

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com