ADVERTISEMENT

‘അമ്മ’ മീറ്റിങിനിടെ തന്റെ മകളെ എടുത്തുയർത്തുന്ന കുഞ്ചാക്കോ ബോബന്റെ രസകരമായ വിഡിയോ പങ്കുവച്ച് നടി ശരണ്യ മോഹൻ. ഭർത്താവ് ഡോ. അരവിന്ദ് കൃഷ്ണനാണ് വിഡിയോ പകർത്തിയിരിക്കുന്നത്. ‘അനിയത്തിപ്രാവ്’ സിനിമയിലെ ആ കടം ഇതോടെ വീട്ടിയെന്നാണ് ആരാധകരുടെ കമന്റുകൾ.

‘അനിയത്ത്പ്രാവ്’ സിനിമയിൽ ബാലതാരമായി ശരണ്യ അഭിനയിച്ചിട്ടുണ്ട്. അതിലൊരു രംഗത്തിൽ കുട്ടിയായിരുന്ന ശരണ്യയെ ചാക്കോച്ചൻ എടുത്തുയർത്തുന്നൊരു രംഗവമുണ്ട്. ശരണ്യ പങ്കുവച്ച വിഡിയോയിലും ഇതുമായി ബന്ധപ്പെട്ട കമന്റു വന്നിരുന്നു. ‘‘അനിയത്തിപ്രാവിൽ ഇതിനെ പൊക്കിയെടുത്തിരുന്നു. ചോട്ടാ ആയിരുന്നു,’’ എന്ന കമന്റിന് ‘അതേ’ എന്നായിരുന്നു ശരണ്യയുടെ മറുപടി.

ശരണ്യയുടെ മകൾ അന്നപൂർണയാണ് ചാക്കോച്ചൻ ഓമനിക്കുന്ന കൊച്ചു പെൺകുട്ടി. അന്തപത്മനാഭൻ എന്നൊരു മകൻ കൂടിയുണ്ട് ശരണ്യ മോഹന്. 

English Summary:

Heartwarming Reunion: Kunchacko Boban Lifts Saranya Mohan's Daughter at 'Amma' Meeting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com