ശാലിനിക്കു മൈനർ സർജറി; വിദേശത്തുനിന്ന് ഓടിയെത്തി അജിത്
Mail This Article
നടി ശാലിനി മൈനർ ശസ്ത്രക്രിയയ്ക്കു വിധേയയായി. ചെന്നൈ ഹോസ്പറ്റലില്‍ നടന്ന ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് ശാലിനിയോട് അടുത്തവൃത്തങ്ങള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. നടി തന്നെയാണ് ആശുപത്രിയിൽ നിന്നുള്ള ചിത്രം പങ്കുവച്ച് ഇക്കാര്യം പ്രേക്ഷകരുമായി പങ്കുവച്ചത്. ശാലിനിയുടെ കൈ ചേർത്തുപിടിച്ചിരിക്കുന്ന അജിത്തിനെയും ചിത്രത്തിൽ കാണാം.
ഓപ്പറേഷൻ സമയത്ത് അജിത്ത് ഒപ്പമുണ്ടായിരുന്നില്ല. അസർബൈജാനിൽ ഷൂട്ടിലായിരുന്നു. എന്നാൽ പോകുന്നതിന് മുമ്പ് ഭാര്യയുടെ ഓപ്പറേഷന് വേണ്ട എല്ലാ സജ്ജീകരണങ്ങളും ഉറപ്പാക്കിയിരുന്നു.
പിന്നീട് ഷൂട്ടിന് ഇടവേള വരുത്തി ആശുപത്രിയിൽ വിശ്രമത്തിൽ കഴിയുന്ന ശാലിനിയെ കാണാൻ അജിത്ത് പറന്നെത്തുകയും ചെയ്തു. ‘എക്കാലവും സ്നേഹം മാത്രം’ എന്ന അടിക്കുറിപ്പോടെയാണ് അജിത്തിനൊപ്പമുള്ള ചിത്രം ശാലിനി പങ്കുവച്ചത്. അടുത്ത ദിവസം തന്നെ ചിത്രീകരണത്തിനായി അജിത് വീണ്ടും അസർബൈജാനിലേക്കു തിരിക്കും.