ADVERTISEMENT

അനൂപ് മേനോന്റെ സിനിമാജീവിതത്തിലെ ഏറ്റവും ചെലവേറിയ ചിത്രം ‘ചെക്ക്‌മേറ്റ്’ റിലീസിനൊരുങ്ങുന്നു. നടൻതന്നെയാണ് തന്റെ ഫെയ്സ്‌ബുക് പേജിൽ പുതിയ ചിത്രത്തിന്റെ ഫസ്റ്റ്‌ ലുക്ക് പോസ്റ്ററിലൂടെ വിശേഷം പങ്കുവച്ചത്. നവാഗതനായ രതീഷ് ശേഖറാണ് ചെക്ക്‌മേറ്റ് സംവിധായകൻ. അനൂപ് മേനോന്റെ വാക്കുകൾ കടമെടുത്താൽ, ഒരു കൂട്ടം അമേരിക്കൻ മലയാളികളുടെ സൂപ്പർ ടാലന്റിൽ പിറന്ന ചിത്രം. ന്യൂയോർക്കിലും യുഎസിന്റെ മറ്റു ഭാഗങ്ങളിലുമായാണ് ചിത്രീകരണം. 

നേരത്തേ ഹ്രസ്വചിത്രങ്ങളും മ്യൂസിക് ആൽബങ്ങളും സംവിധാനം ചെയ്തിട്ടുള്ള രതീഷ് തന്നെയാണ് ‘ചെക്ക്‌മേറ്റിന്റെ’ തിരക്കഥാകൃത്തും സംഗീത സംവിധായകനും ഛായാഗ്രാഹകനും. യുഎസിലെ കണക്ടിക്കട്ടിൽ ജുഡിഷ്യറി ഡിപ്പാർട്ട്മെന്റിൽ ചീഫ് ടെക്നിക്കൽ ഓഫിസറാണ് രതീഷ്. കോട്ടയം സ്വദേശിയായ രതീഷ് 2000ത്തിന്റെ അവസാന വർഷങ്ങളിലാണ് യുഎസിലേക്കു ചേക്കേറുന്നത്. പാലക്കാട് എൻഎസ്എസ് കോളജിൽനിന്ന് മെക്കാനിക്കൽ എൻജിനീയറിങ് ബിരുദമെടുത്ത ഇദ്ദേഹം സൈബർ സെക്യൂരിറ്റി വിദഗ്ധനുമാണ്. ‘ചെക്ക്മേറ്റും’ പറയുന്നത് സൈബർ ക്രൈം കഥയാണോ? അതിന്റെ ഉത്തരവുമായി ഓഗസ്റ്റ് എട്ടിന് തിയറ്ററുകളിലെത്തും ചിത്രം.

checkmate-movie-laljpg
ലാലിനൊപ്പം ‘ചെക്ക്‌മേറ്റ്’ ചിത്രീകരണത്തിനിടെ സംവിധായകൻ രതീഷ് ശേഖർ.(Photo Arranged)

പുതുമുഖമായ രേഖ ഹരീന്ദ്രനാണ് ചിത്രത്തിലെ നായിക. 1986ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘പപ്പൻ പ്രിയപ്പെട്ട പപ്പൻ’ സിനിമയിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട് രേഖ. മികച്ച പുതുമുഖ താരത്തിനുള്ള കേരള ക്രിട്ടിക്സ് ഫിലിം അവാർഡ് ജേതാവുമാണ്. ലാൽ, രാജലക്ഷ്മി, അഞ്ജലി മോഹനൻ, വിശ്വം നായര്‍ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. എഡിറ്റർ: പ്രിജേഷ് പ്രകാശ്, സൗണ്ട് ഡിസൈൻ: ധനുഷ് നായനാർ, ഫൈനൽ മിക്‌സ്; വിഷ്ണു സുജാതൻ, കളറിസ്റ്റ്: ബിലാല്‍ റഷീദ്. പശ്ചാത്തല സംഗീതം: രുസ്‌ലാന്‍ പെരെസീലോ. സീഡ് എന്റര്‍ടെയ്ൻമെന്റ്സാണ് ചിത്രത്തിന്റെ നിർമാണം.

English Summary:

Anoop Menon's Most Expensive Film 'Checkmate' to Release on August 8

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com