കോട്ടപ്പള്ളി പ്രഭാകരനായി ധ്യാൻ ശ്രീനിവാസൻ; ആ ‘പെണ്ണുകാണൽ’ രംഗം
Mail This Article
×
കോട്ടപ്പള്ളി പ്രഭാകരന്റെ പെണ്ണുകാണൽ രംഗം മലയാളികളാരും മറക്കാറില്ല. ‘സന്ദേശം’ പുറത്തിറങ്ങി 33 വർഷങ്ങൾക്കു ശേഷം ആ പെണ്ണുകാണൽ രംഗം പുനവതരിപ്പിക്കുകയാണ്, സിനിമയിലെ അടുത്ത തലമുറ. കോട്ടപ്പള്ളി പ്രഭാകരനായി എത്തുന്നത് ശ്രീനിവാസന്റെ മകൻ ധ്യാൻ ശ്രീനിവാസൻ, അത് സംവിധാനം ചെയ്തത് സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യനും.
ഒരു പരസ്യ ചിത്രത്തിനു േവണ്ടിയാണ് ഇവര്‍ ഈ രംഗം പുനഃ സൃഷ്ടിച്ചത്. ‘സന്ദേശം’ സിനിമയില്‍ ശ്രീനിവാസൻ ധരിച്ച തരത്തിലുള്ള വേഷമണിഞ്ഞാണ് ധ്യാനും പരസ്യത്തിൽ പ്രത്യക്ഷപ്പെടുന്നത്.
പെൺകുട്ടിയായി എത്തുന്നത് അന്ന പ്രസാദ് ആണ്, ബ്രോക്കറായി എത്തുന്നത് ജയശങ്കറും.
English Summary:
Sandesham Movie Pennukaanal Scene Recreate
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.