ADVERTISEMENT

അനന്ത് അംബാനി–രാധിക മെർച്ചന്റ് സംഗീത് ചടങ്ങിൽ തിളങ്ങി ബോളിവുഡ് താരങ്ങൾ. സൽമാൻ ഖാൻ, രൺബീർ കപൂർ, ആലിയ ഭട്ട്, ജാൻവി കപൂർ, ഷാഹിദ് കപൂർ തുടങ്ങി വലിയ താരനിര തന്നെ എത്തിയിരുന്നു.

അറ്റ്‌ലി–പ്രിയ ദമ്പതികളും അതിഥികളുടെ ഭാഗമായി. ഒരേ നിറത്തിലുളള വസ്ത്രങ്ങൾ ധരിച്ചാണ് ഇരുവരും ശ്രദ്ധ ആകർഷിച്ചത്.

പോപ്പ് ഗായകൻ ജസ്റ്റിൻ ബീബർ ആയിരുന്നു ചടങ്ങിലെ പ്രധാന താരം. വ്യാഴാഴ്ച കനത്തസുരക്ഷയിലാണ് അദ്ദേഹം എത്തിയത്.

ജൂലൈ 12നാണ് മുകേഷ് അംബാനി–നിത അംബാനി ദമ്പതികളുടെ ഇളയ മകന്‍ അനന്തിന്റെയും എന്‍കോര്‍ ഹെല്‍ത്ത് കെയര്‍ ഉടമ വിരേന്‍ മെര്‍ച്ചന്‍റിന്‍റെയും ഷൈല വിരേന്‍ മെര്‍ച്ചന്‍റിന്‍റെയും മകൾ രാധികയുടെയും വിവാഹം. 

മുംബൈയിലെ ജിയോ കൺവൻഷൻ സെന്ററിൽ വച്ചാണ് ചടങ്ങുകൾ നടക്കുക. രാജ്യം കാത്തിരിക്കുന്ന ആഡംബര വിവാഹം സംബന്ധിച്ച വിവരങ്ങളെല്ലാം ആകാംക്ഷയോടെ ജനം സ്വീകരിക്കുന്നത്.‌

English Summary:

Anant Ambani-Radhika Merchant wedding: From cricketers to B-town stars, see pics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com