ട്രാൻസിലും പറവയിലും വില്ലനാകാൻ വിളിച്ചു, പക്ഷേ: അൽഫോൻസ് പുത്രൻ പറയുന്നു
Mail This Article
അൻവർ റഷീദ് ചിത്രം ട്രാൻസിലും സൗബിൻ ഷാഹിർ സംവിധാനം ചെയ്ത ‘പറവ’യിലും വില്ലനാകാൻ അവസരം ലഭിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി അൽഫോൻസ് പുത്രൻ. ട്രാൻസിൽ ഗൗതം മേനോന്റെ കഥാപാത്രത്തിനൊപ്പം വരുന്ന വില്ലനായായിരുന്നു ക്ഷണം. പറവയിൽ സൗബിൻ ചെയ്ത വില്ലൻവേഷത്തിനായാണ് പരിഗണിച്ചത്. എന്നാൽ ആരോഗ്യപ്രശ്നങ്ങൾ കാരണം ഈ രണ്ട് വേഷങ്ങളും വേണ്ടന്നു വയ്ക്കുകയായിരുന്നുവെന്ന് അൽഫോൻസ് വ്യക്തമാക്കി.
‘‘സൗബിൻ സാഹിർ സിനിമ പറവയിലും, അൻവർ റഷീദ് സിനിമ ട്രാൻസിലും അഭിനയിക്കാൻ ക്ഷണം ഉണ്ടായിരുന്നു. അന്ന് ആരോഗ്യം അനുവദിച്ചില്ല. അതുകൊണ്ട് പോകാനായില്ല. ട്രാൻസിൽ ഗൗതം വാസുദേവ മേനോന്റെ കഥാപാത്രത്തിനൊപ്പം വരുന്ന വില്ലനായായിരുന്നു ക്ഷണം. പറവയിൽ സൗബിൻ ചെയ്ത വില്ലൻവേഷത്തിനായാണ് സിനിമയുടെ അണിയറപ്രവർത്തകർ ക്ഷണിച്ചത്. ഇപ്പോൾ ആരോഗ്യം മെച്ചപ്പെട്ടു. നല്ല വേഷങ്ങൾക്ക് ക്ഷണം കിട്ടിയാൽ, ഉറപ്പായും ചെയ്യും’’.– അൽഫോൺസ് പുത്രന്റെ വാക്കുകൾ.
‘പ്രേമം’ സിനിമയിൽ ചെറിയ വേഷത്തിൽ പ്രത്യക്ഷപ്പെട്ട അൽഫോൻസ് പുത്രന്റെ പ്രകടനം ഏറെ ശ്രദ്ധനേടിയിരുന്നു. പിന്നീട് ‘ഗോൾഡ്’ എന്ന സിനിമ ഒരുക്കിയെങ്കിലും അഭിനയത്തിൽ മാത്രം അദ്ദേഹം കൈവച്ചില്ല.