ADVERTISEMENT

അന്യൻ സിനിമയുടെ ഹിന്ദി റീമേക്ക് താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്ന് ശങ്കർ. ആ പ്രോജക്ട് പ്രഖ്യാപിച്ച ശേഷം നിരവധി വമ്പൻ സിനിമകൾ ബോളിവുഡിലും മറ്റും റിലീസ് ചെയ്തെന്നും അക്കാരണം കൊണ്ടാണ് പ്രോജക്ട് താൽക്കാലികമായി നിർത്തിവച്ചതെന്നും സംവിധായകൻ വ്യക്തമാക്കി.

‘‘അന്യൻ, ശിവാജി, നായക് എന്നീ സിനിമകളുടെ രണ്ടാം കാത്തിരുന്ന ഒരുപാട് പ്രേക്ഷകരുണ്ട്. ചിലപ്പോഴൊക്കെ എനിക്കും തോന്നും അങ്ങനെയൊരു തുടർഭാഗം ചെയ്യാമെന്ന്. എന്നാൽ വെറുതെ ഒരാവശ്യവുമില്ലാതെ രണ്ടാം ഭാഗം ചെയ്യരുതെന്നാണ് എനിക്കു പറയാനുള്ളത്. ആ വിഷയം എന്നെ തൃപ്തിപ്പെടുത്തണം. അങ്ങനെ വന്നാൽ തീർച്ചയായും ഞാൻ രണ്ടാം ഭാഗം ചെയ്യും. ഇപ്പോൾ അങ്ങനെയൊരു കഥയും എന്റെ മനസ്സിൽ വന്നിട്ടില്ല.

അന്യൻ ഹിന്ദി റീമേക്ക് ആയി അപരിചിത് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. ആ സിനിമ പ്രഖ്യാപിച്ച സമയത്ത് അതിലും വലിയ സിനിമകൾ ബോളിവുഡിലും മറ്റും റിലീസായി. ഇപ്പോൾ നിര്‍മാതാവ് പറയുന്നത് അന്യനേക്കാൾ വലിയ സിനിമ ചെയ്യാനാണ്. അതുകൊണ്ട് ആ സിനിമ ഹോള്‍ഡ് ചെയ്ത് വച്ചിരിക്കുകയാണ്.

ഗെയിം ചെയ്ഞ്ചറിനും ഇന്ത്യൻ 2വിനും ശേഷം വേണം ഇനി ആ സിനിമയിൽ എന്താണ് മാറ്റം വരുത്തേണ്ടതെന്ന് ആലോചിക്കാൻ. അത് അന്യൻ സിനിമയ്ക്കും മുകളിൽ നിൽക്കുന്ന ചിത്രമാകും.’’–ശങ്കറിന്റെ വാക്കുകൾ.

2021ലാണ് രൺവീര്‍ സിങിനെ നായനാക്കി അപരിചിത് എന്ന പേരിൽ അന്യൻ റീമേക്ക് ചെയ്യാൻ ശങ്കർ തീരുമാനിക്കുന്നത്. പെൻ സ്റ്റുഡിയോസ് ആണ് സിനിമയുടെ നിര്‍മാണം ഏറ്റെടുത്തിരിക്കുന്നത്.

English Summary:

Anniyan Hindi Remake on Hold

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com