ADVERTISEMENT

നടൻ ജിനു ജോസഫിന്റെ പിതാവ് എം.ജെ ജോസഫ് അന്തരിച്ചു. 84 വയസായിരുന്നു. ചൊവ്വാഴ്ച രാവിലെയായിരുന്നു അന്ത്യം. അന്ത്യചടങ്ങുകൾ ബുധനാഴ്ച വൈകീട്ട് മൂന്നു മണിക്ക് എറണാകുളം സെന്റ്.മേരീസ് ബസിലിക്കയിൽ നടക്കും. 

'ഗുഡ് ബൈ ഡാഡി' എന്നായിരുന്നു പിതാവിന്റെ മരണ വിവരം പങ്കുവച്ച് ജിനു സമൂഹമാധ്യമത്തിൽ കുറിച്ചത്. "ഗുഡ് ബൈ ഡാഡി. എല്ലാ പാർട്ടികൾക്കും നന്ദി," ജിനു കുറിച്ചു. സുഹൃത്തുക്കളും സഹപ്രവർത്തകരും ജിനുവിന്റെ പിതാവിന് ആദരാഞ്ജലികൾ അർപ്പിച്ചു.

അമൽ നീരദ് സംവിധാനം ചെയ്ത ബിഗ് ബിയിലൂടെ ചലച്ചിത്രരംഗത്തെത്തിയ ജിനു ജോസഫ് ഇരുപതിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ എന്ന ചിത്രമാണ് ജിനുവിന്റെ ഏറ്റവും പുതിയ ചിത്രം.

English Summary:

Actor Jinu Joseph's father MJ Joseph passed away. He was 84 years old. It ended on Tuesday morning. The last rites will be held at St. Mary's Basilica, Ernakulam on Wednesday at 3 pm.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com