ADVERTISEMENT

ഒരിക്കൽക്കൂടി കൈകോർക്കാനൊരുങ്ങി സത്യൻ അന്തിക്കാടും മോഹൻലാലും. ആശിർവാദ് സിനിമാസിന്റെ ബാനറിൽ മോഹൻലാൻ നായകനാകുന്ന ചിത്രം സത്യൻ അന്തിക്കാട് സംവിധാനം ചെയ്യും. സത്യൻ അന്തിക്കാടിന്റെ മകനും സംവിധായകനുമായ അനൂപ് സത്യനാണ് ഇതു സംബന്ധിച്ചുള്ള സൂചനകൾ പങ്കുവച്ചത്. 

'അച്ഛന്റെ അടുത്ത സിനിമ' എന്ന കമന്റോടു കൂടി സത്യൻ അന്തിക്കാടും മോഹൻലാലും ആന്റണി പെരുമ്പാവൂരും കൂടി നിൽക്കുന്ന ചിത്രം അനൂപ് സത്യൻ പങ്കുവച്ചു. സത്യൻ അന്തിക്കാടിന്റെ ഫോണിൽ കൗതുകത്തോടെ നോക്കി നിൽക്കുന്ന മോഹൻലാലും ആന്റണി പെരുമ്പാവൂരുമാണ് ചിത്രത്തിൽ. സിനിമയുടെ കഥ സത്യൻ അന്തിക്കാടിന്റേതാണ്. നൈറ്റ് കോൾ എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയനായ സോനു.ടി.പി ആണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. 

mohanlal-dining-with-sathyan-anthikad

2015ൽ പുറത്തിറങ്ങിയ 'എന്നും എപ്പോഴും' എന്ന ചിത്രത്തിലായിരുന്നു ഏറ്റവും ഒടുവിൽ ഇരുവരും ഒന്നിച്ചത്. മോഹൻലാലും മഞ്ജു വാരിയരും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ വലിയ വിജയമായിരുന്നു. ഒൻപതു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് വീണ്ടും മോഹൻലാൽ നായകനാകുന്ന സത്യൻ അന്തിക്കാട് ചിത്രമെത്തുന്നത്. 2022ൽ ജയറാം–മീര ജാസ്മിൻ എന്നിവരൊന്നിച്ച 'മകൾ' എന്ന ചിത്രമാണ് സത്യൻ അന്തിക്കാടിന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. 

English Summary:

Mohanlal Teams Up with Sathyan Anthikad Again: Sneak Peek into the Upcoming Blockbuster

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com