ADVERTISEMENT

മലയാളത്തിൽ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യിൽ അംഗത്വമെടുത്ത് കമൽഹാസൻ. മെംബർഷിപ്പ് ക്യാംപെയ്നിന്റെ ഭാഗമായി നടനും സംഘടനയുടെ ജനറൽ സെക്രട്ടറിയുമായ സിദ്ദീഖ് കമല്‍ഹാസന് മെംബര്‍ഷിപ്പ് നല്‍കി സ്വാഗതം ചെയ്തു. കൊച്ചിയിലെ ഓഫിസിലെത്തിയാണ് കമൽഹാസൻ ഔദ്യോഗികമായി ‘അമ്മ’യുടെ അംഗമായത്.

‘‘'അമ്മ കുടുംബത്തിന്റെ ശക്തി അതിലെ ഓരോ അംഗവുമാണ്, ഓരോ അംഗത്തിന്റെയും ശക്തിയാണ് ഈ കുടുംബം. നമ്മുടെ ഉലകനായകന്‍ കമല്‍ഹാസന്‍ സാറിന് ഓണററി മെംബര്‍ഷിപ്പ് നല്‍കിക്കൊണ്ട് ഞങ്ങളുടെ മെമ്പര്‍ഷിപ്പ് ക്യാംപെയ്ന്‍ ആരംഭിച്ചിരിക്കുകയാണ്- ‘അമ്മ’യുടെ പേജില്‍ കുറിച്ചു.

ശങ്കര്‍ ചിത്രം ഇന്ത്യന്‍ 2 വിന്റെ പ്രചാരണത്തിന്റെ ഭാഗമായാണ് താരം കൊച്ചിയില്‍ എത്തിയത്. 

English Summary:

Kamal Hassan officially becomes a member of the Malayalam Cine Artists Association, AMMA.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com