ADVERTISEMENT

അനന്ത് അംബാനി- രാധിക മെർച്ചന്റ് വിവാഹച്ചടങ്ങില്‍ നിന്നുള്ള സുപ്രിയ മേനോന്റെ സെല്‍ഫിയാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. സുപ്രിയയുടെ സെൽഫിയിൽ പൃഥ്വിയെ കൂടാതെ മറ്റൊരു സൂപ്പർതാരം കൂടി ഇടംപിടിച്ചു. ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ സൂപ്പർതാരമായ ജസ്പ്രീത് ബുമ്രയാണ് ഫോട്ടോയിലെ മറ്റൊരു താരം.

കുർത്തയായിരുന്നു പൃഥ്വിരാജിന്റെ വേഷം. അതേ നിറത്തിലുള്ള സാരിയാണ് സുപ്രിയ ധരിച്ചത്. മലയാളത്തിൽ നിന്നും പൃഥ്വിരാജ് മാത്രമാണ് ആഡംബര വിവാഹത്തിനെത്തിയത്.

supriya-selfie2

തമിഴിൽ നിന്നും രജനികാന്ത്, സൂര്യ, നയൻതാര, അറ്റ്‌ലി എന്നിവർ കുടുംബസമേതം പങ്കെടുത്തു. ഹോളിവുഡ്, ബോളിവുഡ് തുടങ്ങി ലോകമെമ്പാടുമുള്ള താരങ്ങൾ വിവാഹത്തിന് അതിഥികളായി എത്തി. 

അമിതാഭ് ബച്ചൻ, ഷാറുഖ് ഖാൻ, രജനികാന്ത്, നയൻതാര, സൽമാൻ ഖാൻ, ആമിർ ഖാൻ, കരൺ ജോഹർ, രൺബീർ കപൂർ, ആലിയ ഭട്ട്, അനിൽ കപൂർ, മാധുരി ദീക്ഷിത്, വിദ്യാ ബാലൻ, കിം കർദാഷിയാൻ, സഹോദരി ക്ലോയി കർദാഷിയാൻ, അമേരിക്കൻ നടനും ​ഗുസ്തിതാരവുമായ ജോൺ സീന തുടങ്ങിയവരായിരുന്നു അതിഥികളിലെ പ്രമുഖർ.

English Summary:

Supriya Menon's Star-Studded Selfie at Anant Ambani-Radhika Merchant Wedding Goes Viral – Guess Which Cricketer Joined In

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com