ADVERTISEMENT

ക്യാപ്റ്റൻ അൻഷുമാൻ സിങ്ങിന്റെ ഭാര്യ സ്മൃതി സിങ്ങിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് എന്ന് തെറ്റിദ്ധരിച്ച് തന്റെ അക്കൗണ്ടും ചിത്രങ്ങളും ഉപയോഗിക്കുന്നതിനെതിരെ നടിയും മോഡലുമായ രേഷ്മ സെബാസ്റ്റ്യൻ. രാജ്യത്തിന് വേണ്ടി രക്തസാക്ഷിയായ മകനെ ഓർത്ത് അമ്മ വിലപിക്കുമ്പോൾ ഭാര്യ ഇൻസ്റ്റഗ്രാമിൽ സൗന്ദര്യ പ്രദർശനം നടത്തുന്നു എന്ന തലക്കെട്ടോടെ പ്രചരിപ്പിക്കുന്നത് തന്റെ ചിത്രങ്ങളും ഐഡിയും ആണെന്ന് രേഷ്മ സെബാസ്റ്റ്യൻ പറയുന്നു.  തന്റെ പേര് ഉപയോഗിച്ച് സ്‌മൃതി സിങ്ങിനെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോവുകയാണെന്ന് രേഷ്മ സെബാസ്റ്റ്യൻ കുറിച്ചു. 

‘‘ഇത് ഇന്ത്യൻ ആർമി സൈനികനായ ക്യാപ്റ്റൻ അൻഷുമാൻ സിങ്ങിന്റെ വിധവ സ്മൃതി സിങ്ങിന്റെ പേജോ ഇൻസ്റ്റാഗ്രാം അക്കൗണ്ടോ അല്ല. ആദ്യം പ്രൊഫൈൽ വിശദാംശങ്ങളും ബയോയും വായിക്കുക.  തെറ്റായ വിവരങ്ങളും വിദ്വേഷ കമന്റുകളും പ്രചരിപ്പിക്കുന്നതിൽ നിന്നും ദയവായി വിട്ടുനിൽക്കുക. ഇത് അസംബന്ധമാണ്. എന്റെ ഐഡന്റിറ്റി ഉപയോഗിച്ച് സ്മൃതി സിങ്ങിനെ കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നു. ഞങ്ങൾ നിയമ നടപടികളുമായി മുന്നോട്ട് പോകുകയാണ്. അത്തരം ഷെയറുകൾ നിങ്ങൾ കണ്ടെത്തുകയാണെങ്കിൽ ദയവായി ഞങ്ങളെ അറിയിക്കുക, അതുവഴി ഞങ്ങൾക്ക് റിപ്പോർട്ട് ചെയ്യാം.’’  രേഷ്മ സെബാസ്റ്റ്യൻ സമൂഹമാധ്യമത്തിൽ കുറിച്ചു. 

രാജ്യത്തിന് വേണ്ടി വീരചരമം പ്രാപിച്ച ക്യാപ്റ്റൻ അൻഷുമാൻ സിങ്ങിന് കീർത്തി ചക്ര നൽകി ആദരിച്ച സംഭവത്തെ തുടർന്ന് വിവാദങ്ങളും തലപൊക്കിയിരുന്നു. കീർത്തി ചക്ര ഏറ്റുവാങ്ങിയത് അൻഷുമാൻ സിങ്ങിന്റെ ഭാര്യയും മാതാവും ചേർന്നായിരുന്നു. മകന്റെ മരണാന്തരം കിട്ടിയ ജീവനാംശം ഉൾപ്പടെ ഭാര്യ സ്‌മൃതി സിങ്ങ്  സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയെന്നും മാതാപിതാക്കൾക്ക് വേണ്ടി ഒന്നും അവശേഷിപ്പിച്ചില്ല എന്നും അൻഷുമാൻറെ മാതാപിതാക്കൾ തന്നെ ആരോപിച്ചിരുന്നു. ഇതേതുടർന്ന് സ്‌മൃതി സിങ്ങിനെതിരെ വലിയ തോതിലുള്ള സൈബർ ആക്രമണമാണ് ഉണ്ടായത്. ഇതിനിടെയാണ് സ്മൃതിയാണെന്ന് തെറ്റിധരിച്ച് രേഷ്മയുടെ ചിത്രങ്ങളും പ്രചരിക്കാൻ തുടങ്ങിയത്. ചാർളി സിനിമയിൽ അഭിനയിച്ച രേഷ്മ അറിയപ്പെടുന്ന മോഡൽ കൂടിയാണ്.  

English Summary:

Reshma Sebastian Targets Fake Instagram Accounts Misusing Her Photos

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com