ADVERTISEMENT

തന്റെ പ്രിയ നായകൻ വിജയ്‍യുടെ വീട്ടിൽ കുടുംബസമേതമെത്തി രംഭ. ഭർത്താവ് ഇന്ദ്രകുമാർ പത്മനാഥൻ, മക്കളായ സാഷ, ലാവണ്യ, ഷിവിൻ എന്നിവരും രംഭയ്ക്കൊപ്പമുണ്ടായിരുന്നു.

വിജയ്‌യ്ക്കൊപ്പമുള്ള ചിത്രങ്ങൾ രംഭ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചു. ആരാധകരടക്കം നിരവധിപ്പേരാണ് രംഭയുടെ ചിത്രങ്ങൾക്ക് കമന്റുമായി എത്തുന്നത്. ഈ സൂപ്പർഹിറ്റ് ജോഡി ഇനിയും ഒന്നിക്കണമെന്നാണ് ആരാധകരുടെ ആവശ്യം.

rambha-vijay2

90-കളുടെ അവസാനത്തിലും 2000ന്റെ തുടക്കത്തിലും സ്‌ക്രീനിൽ ഏറ്റവുമധികം ആഘോഷിക്കപ്പെട്ട താരജോഡികളായിരുന്നു വിജയ്‌യും രംഭയും. 'മിൻസാര കണ്ണ', 'നിനൈതെൻ വന്തൈ', 'എൻടെൻട്രും കാതൽ' തുടങ്ങിയ ജനപ്രിയ ചിത്രങ്ങളിൽ അവർ ജോഡികളായി എത്തി. നിരവധി ഹിറ്റ് ഗാനങ്ങളും ഇവരുടേതായി ഉണ്ട്.

English Summary:

Actress Rambha meets Thalapathy Vijay along with her family

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com