ADVERTISEMENT

നടി പുണ്യ എലിസബത്ത് വിവാഹിതയായി. ടോബി കൊയ്പ്പള്ളിൽ ആണ് വരൻ. നടി തന്നെയാണ് വിവാഹ വാർത്ത സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ചലച്ചിത്രരംഗത്തെ നിരവധിപ്പേർ നടിക്ക് ആശംസകളുമായി എത്തി.

ഗൗതമിന്റെ രഥം എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പരിചിതയായ താരമാണ് പുണ്യ. റീൽസ് വിഡിയോകളിലൂടെ യുവാക്കളുടെ ശ്രദ്ധാകേന്ദ്രമായി മാറിയ പുണ്യയ്ക്ക് സമൂഹമാധ്യമങ്ങളിലും ആരാധകരേറെ.

ആലുവ സ്വദേശിയാണ് പുണ്യ എലിസബത്ത്. പാലക്കാട് കാണിക്കമാതാ കോൺവന്റ് ഇംഗ്ലിഷ് മീഡിയം ഗേൾസ് ഹൈസ്ക്കൂളിലായിരുന്നു പുണ്യയുടെ പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് പൂനെയിലെ ഭാരതി വിദ്യാപീഠ് കോളജ് ഓഫ് ആർക്കിടെക്റ്റിൽ നിന്നും ബിരുദം നേടി.

2018 ൽ തൊബാമ എന്ന സിനിമയിൽ നായികയായാണ് പുണ്യ ചലച്ചിത്രാഭിനയരംഗത്തേയ്ക്ക് ചുവടുവയ്ക്കുന്നത്. അതിനുശേഷം ഗൗതമന്റെ രഥം എന്ന സിനിമയിൽ നായികയായി. വിജയ്‌യുടെ ‘ലിയോ’യിലും ചെറിയ വേഷത്തില്‍ നടി പ്രത്യക്ഷപ്പെട്ടിരുന്നു. മോ‍ഡലിങ് രംഗത്തും നടി സജീവമാണ്.

English Summary:

Actress Punya Elizabeth Ties the Knot with Toby Koippallil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com