ജോഫിൻ ടി. ചാക്കോ-ആസിഫ് അലി ചിത്രത്തിനു പായ്ക്കപ്പ്
Mail This Article
മമ്മൂട്ടിയെ നായകനാക്കി പ്രീസ്റ്റ് എന്ന സൂപ്പർഹിറ്റ് ചിത്രമൊരുക്കിയ ജോഫിൻ ടി. ചാക്കോയുടെ പുതിയ ചിത്രത്തിന്റെ ചിത്രികരണം പൂർത്തിയായി. ആസിഫ് അലി നായകനാകുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ അവസാന ഭാഗങ്ങൾ കടമകുടിയിലും പരിസരത്തുമായിയാണ് ചിത്രീകരിച്ചത്. സംവിധായകൻ ജോഫിൻ തന്നെയാണ് ചിത്രികരണം പൂർത്തിയായ വിവരം സോഷ്യൽ മീഡിയയിലുടെ അറിയിച്ചത്.
‘മാളികപ്പുറം’, ‘2018 എന്നീ വിജയ ചിത്രങ്ങള്‍ക്കും റീലീസിന് തയ്യാറെടുക്കുന്ന ‘ആനന്ദ് ശ്രീബാല’യ്ക്കും ശേഷം കാവ്യ ഫിലിം കമ്പനിയും ആന്‍ മെഗാ മീഡിയയും ഒന്നിക്കുന്ന സിനിമയാണിത്. ജോഫിന്‍ ടി ചാക്കോ, രാമു സുനില്‍ എന്നിവരുടെ കഥയ്ക്ക് ജോണ്‍ മന്ത്രിക്കല്‍ തിരക്കഥ രചിച്ച ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി അനശ്വര രാജന്‍, മനോജ് കെ ജയന്‍, ഭാമ അരുൺ എന്നിവര്‍ എത്തുന്നു. ആട്ടം എന്ന സിനിമയിലൂടെ കൈയടി നേടിയ സെറിൻ ശിഹാബ് മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ഛായാഗ്രഹണം: അപ്പു പ്രഭാകർ, ചിത്രസംയോജനം: ഷമീർ മുഹമ്മദ്, സംഗീതം: രാഹുൽ രാജ്, കലാസംവിധാനം: ഷാജി നടുവിൽ, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: റോണക്‌സ് സേവ്യർ, ലൈൻ പ്രൊഡ്യൂസർ: ഗോപകുമാർ ജി കെ , പ്രൊഡക്ഷൻ കൺട്രോളർ: ഷിബു ജി സുശീലൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബേബി പണിക്കർ, പ്രേംനാഥ്
അസോസിയേറ്റ് ഡയറക്ടർ: ആസിഫ് കുറ്റിപ്പുറം, അസിസ്റ്റന്റ് ഡയറക്ടേർസ്: സുമേഷ് കെ സുരേശൻ, Fr വിനീഷ് മാത്യു, രോഹൻ മിഥ്വിഷ്, ആദർശ് എ നായർ, സംഘട്ടനം: ഫീനിക്സ് പ്രഭു, സ്റ്റിൽസ്: ബിജിത് ധർമ്മടം, ഡിസൈൻ: ഓൾഡ്മങ്ക്, പിആർഒ & മാർക്കറ്റിങ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.