ADVERTISEMENT

എംബിബിഎസ് ബിരുദം നേടി  മീനാക്ഷി ദിലീപ്. ചെന്നൈ ശ്രീരാമചന്ദ്ര മെഡിക്കൽ കോളജിൽ നിന്നാണ് മീനാക്ഷി ബിരുദം പൂർത്തിയാക്കിയത്. ബിരുദാദാന ചടങ്ങിൽ ദിലീപും കാവ്യ മാധവനും പങ്കെടുത്തു. ഒരു സ്വപ്നമാണ് പൂർത്തിയാക്കിയതെന്ന് മകൾക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ദിലീപ് കുറിച്ചു.

‘‘ദൈവത്തിനു നന്ദി. ഒരു സ്വപ്നം പൂർത്തിയായിരിക്കുന്നു. എന്റെ മകൾ മീനാക്ഷി ഇനി ഡോക്ടർ. അവളോട് സ്നേഹവും ബഹുമാനവും.’’–ദിലീപിന്റെ വാക്കുകൾ.

മീനാക്ഷിയുടെ കഠിനാദ്ധ്വാനത്തിനും ആത്മസമർപ്പണത്തിനുള്ള ഫലമാണ് ഈ നിമിഷമെന്ന് കാവ്യ മാധവൻ പറഞ്ഞു. ‘‘അഭിനന്ദനങ്ങൾ ഡോ. മീനാക്ഷി ഗോപാലകൃഷ്ണൻ. നീ അത് പൂർത്തിയാക്കി. നിന്റെ കഠിനാദ്ധ്വാനവും ആത്മസമർപ്പണവും കൊണ്ടാണ് അത് സാധിച്ചത്. ഞങ്ങൾക്ക് അഭിമാനം തോന്നുന്നു.’’–കാവ്യ മാധവന്റെ വാക്കുകൾ.

പഠനത്തിൽ മികവു പുലർത്തുന്ന മീനാക്ഷി കലാരംഗത്തും തന്റേതായ കഴിവു തെളിയിച്ചിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ റീൽസ് വിഡിയോയിലൂടെയും മറ്റും നിരവധി ആരാധകർ മീനാക്ഷിക്കുണ്ട്.

English Summary:

Proud Moment: Meenakshi Dileep Graduates with MBBS from Sri Ramachandra Medical College

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com