ADVERTISEMENT

ഹോളിവുഡ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മാർവൽ ചിത്രം ‘ഡെഡ്പൂൾ ആൻഡ് വോൾവെറിൻ’ ഫൈനൽ ട്രെയിലർ എത്തി. ഈസ്റ്റർ എഗ്ഗുകള്‍ നിറഞ്ഞ ട്രെയിലറിൽ പുതിയ അതിഥികളെയും കാണാം. വോൾവെറിന്റെ മകൾ ലോറയാണ് ട്രെയിലറിൽ വരുന്ന പുതിയ താരം. ഡാഫാനി കീൻ ആണ് ലോറയായി എത്തുന്നത്. തോർ, സ്പൈഡർമാൻ, ഹൾക് തുടങ്ങിയവർ അതിഥികളാകുമെന്ന് റിപ്പോർട്ട് ഉണ്ട്.

 മാർവൽ സിനിമാറ്റിക് യൂണിവേഴ്സിലെ 34ാമത്തെ ചിത്രമാണിത്. ‘അവഞ്ചേഴ്സി’നു ശേഷമുള്ള മാർവൽ സിനിമകളെല്ലാം ബോക്സ്ഓഫിസിൽ തീർത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവച്ചിരുന്നത്. ഈ സിനിമയിലൂടെ മാർവൽ തന്റെ പഴയ പ്രതാപം തിരിച്ചുപിടിക്കുമെന്നാണ് ആരാധകരുടെയും പ്രതീക്ഷ.

2018ൽ പുറത്തിറങ്ങിയ ഡെഡ്പൂൾ 2വിന്റെ തുടർച്ച കൂടിയാണിത്. ഷോൺ ലെവിയാണ് സംവിധാനം. റയാൻ റെയ്നോൾഡ്സ്, റെറ്റ് റീസ്, പോൾ വെർനിക്, സെബ് വെൽസ് എന്നിവരുടേതാണ് തിരക്കഥ.

വോൾവെറിൻ ആയി ഹ്യൂ ജാക്ക്മാൻ തിരികെയെത്തുന്നു എന്നതാണ് ഡെഡ്പൂള്‍ 3യുടെ പ്രധാന സവിശേഷത. ലോകി സീരിസിലൂടെ നമ്മൾ കണ്ട ടിവിഎ (ടൈം വേരിയൻസ് അതോറിറ്റി) ഈ ചിത്രത്തിന്റെ പ്രമേയത്തിലും പ്രധാന ഭാഗമാണ്.ചിത്രം ജൂലൈ 26ന് തിയറ്ററുകളിലെത്തും.

English Summary:

Watch Deadpool and Wolverine | Final Trailer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com