ADVERTISEMENT

ആർഡിഎക്സ് സിനിമയുടെ സംവിധായകനിൽ നിന്നും നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിർമാതാക്കൾ. ഒരു കോടി രൂപയിലേറെ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള നിർമാണ കമ്പനി കോടതിയെ സമീപിച്ചത്. ഹർജിയിൽ സംവിധായകൻ നഹാസിന് കോടതി സമൻസ് അയച്ചു.

കരാർ ലംഘനം ആരോപിച്ചാണ് ആർ.ഡി.എക്സ് സിനിമയുടെ സംവിധായകൻ നഹാസ് ഹിദായത്തിനെതിരെ നിർമ്മാതാവ് സോഫിയ പോളും നിർമ്മാണ കമ്പനിയും കോടതിയെ സമീപിച്ചത്. ആർഡിഎക്സ് സിനിമ സംവിധാനം ചെയ്യാൻ നവാഗതനായ നഹാസിന് 15 ലക്ഷം രൂപ നൽകാമെന്നായിരുന്നു കരാർ. രണ്ടാമത്തെ സിനിമയും ഇതേ നിർമാണ കമ്പനിക്ക് വേണ്ടിയാകണമെന്ന ഉപാധിയും കരാറിൽ ഉണ്ടായിരുന്നു. കരാർ പ്രകാരം 15 ലക്ഷം രൂപ നഹാസിന് നൽകി. ചിത്രം റിലീസ് ചെയ്തതിനുശേഷം രണ്ടാമത്തെ സിനിമക്കുള്ള അഡ്വാൻസായി 40 ലക്ഷം രൂപയും, പ്രി–പ്രൊഡക്‌ഷൻ ജോലികൾക്കായി നാല് ലക്ഷത്തി എൺപത്തിരണ്ടായിരം രൂപയും നൽകിയെന്നും ഹർജിയിൽ പറയുന്നു.

എന്നാൽ പെട്ടെന്നൊരു ദിവസം പുതിയ പ്രോജക്ടില്‍ നിന്നും പിന്മാറുകയാണെന്ന് നഹാസ് അറിയിച്ചുവെന്നാണ് ആരോപണം. പലതവണ സിനിമ തുടരണമെന്ന് ആവശ്യപ്പെട്ടെങ്കിലും നഹാസ് വഴങ്ങിയില്ല. തുടർന്നാണ് വാങ്ങിയ തുകയും, 50 ലക്ഷം നഷ്ടപരിഹാരവുമടക്കം ആവശ്യപ്പെട്ട് നിർമാതാക്കൾ കോടതിയെ സമീപിച്ചത്. 18% പലിശയടക്കം ഒരുകോടിലേറെ രൂപ തിരികെ നൽകണമെന്നാണ് ആവശ്യം. 

ഹർജിയിൽ ഓഗസ്റ്റ് ആറിന് ഹാജരാകണമെന്ന് കാണിച്ച് നഹാസിന് എറണാകുളം സബ് കോടതി സമൻസ് അയച്ചു. സമൻസ് ലഭിച്ചിട്ടില്ലെന്ന് നഹാസ് ഹിദായത്ത് പ്രതികരിച്ചു. 

English Summary:

RDX Movie Controversy: Producers Demand Compensation, Court Summons Director Nahas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com