ADVERTISEMENT

മോഹന്‍ലാല്‍ - പൃഥ്വിരാജ് ചിത്രം എമ്പുരാന് കാലാവസ്ഥ വെല്ലുവിളി. ഗുജറാത്തിൽ നടക്കുന്ന ചിത്രീകരണത്തിനാണ് കാലവസ്ഥ വെല്ലുവിളി നേരിടേണ്ടി വരുന്നത്.  പൃഥ്വിരാജ് പങ്കുവച്ച ഇൻസ്റ്റഗ്രാം സ്റ്റോറിയാണ് വാർത്തയ്ക്ക് ആധാരം. ‘‘പ്രിയപ്പെട്ട കാലാവസ്ഥാ ദൈവങ്ങളെ, ഇത് പൂര്‍ത്തിയാക്കാന്‍ എനിക്ക് നിങ്ങളുടെ കൈസഹായം വേണം’’–ആകാശത്ത് തെളിഞ്ഞ മഴവില്ലിന്റെ ചിത്രം ഇന്‍സ്റ്റഗ്രാം സ്റ്റോറി പങ്കുവച്ച് പൃഥ്വിരാജ് കുറിച്ചു.

ഒരു മാസമായി എമ്പുരാന്റെ ഏഴാമത്തെ ഷെഡ്യൂള്‍ ഗുജറാത്തില്‍ പുരോഗമിക്കുകയാണ്. സിനിമയില്‍ ഏറെ നിര്‍ണായകമായ സീനുകള്‍ ഉള്‍പ്പെടുന്ന ഏറ്റവും വലിയ ഷെഡ്യൂളാണ് ഗുജറാത്തില്‍ നടക്കുന്നത്. മോഹന്‍ലാല്‍, ടൊവിനോ തോമസ് എന്നിവരും ഉള്‍പ്പെടുന്നതാണ് എഴാം ഷെഡ്യൂള്‍.

സുരാജ് വെഞ്ഞാറമ്മൂട്, ഷൈൻ ടോം ചാക്കോ എന്നിവരാണ് എമ്പുരാനിലെ പുതിയ അംഗങ്ങൾ.  ആശീർവാദ് സിനിമാസിനു വേണ്ടി ആന്റണി പെരുമ്പാവൂരും ഒപ്പം രാജ്യത്തെ പ്രമുഖ നിര്‍മാതാക്കളായ ലെയ്കയും ചേർന്നാണ് സിനിമയ്ക്കായി പണം മുടക്കുന്നത്. മുരളി ഗോപിയാണു കഥയും തിരക്കഥയും. മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരൻ, സായ് കുമാർ, ബൈജു സന്തോഷ്, സാനിയ ഇയ്യപ്പൻ, സച്ചിൻ ഖേദേക്കർ എന്നിവരും ലൂസിഫറിലെ തുടർച്ചയായി തങ്ങളുടെ വേഷങ്ങൾ അവതരിപ്പിക്കുന്നുണ്ട്. 

English Summary:

Unpredictable Weather Challenges Gujarat Shoot of Mohanlal and Prithviraj's Empuraan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com