ADVERTISEMENT

മഞ്ജു വാരിയരെ കേന്ദ്ര കഥാപത്രമാക്കി എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ഫൂട്ടേജിന് 'എ' സർട്ടിഫിക്കറ്റ്. ചിത്രത്തിൽ വിശാഖ് നായരും ഗായത്രി അശോകുമാണ് മഞ്ജുവിനൊപ്പം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

'സെൻസേഡ് വിത്ത്' എന്ന തലക്കെട്ടൊടെ ചിത്രത്തിന്റെ പുതിയ പോസ്റ്റർ താരം പങ്കുവച്ചു. ഏറെ കലാപരമായിട്ടാണ് 'എ' സർട്ടിഫിക്കറ്റ് വിവരം പോസ്റ്ററിൽ അടയാളപ്പെടുത്തിയിരിക്കുന്നത്. 

കുമ്പളങ്ങി നൈറ്റ്സ്, അഞ്ചാം പാതിര, മഹേഷിന്റെ പ്രതികാരം എന്നീ ചിത്രങ്ങളുടെ എഡിറ്റർ എന്ന നിലയിൽ പ്രേക്ഷകർക്കു സുപരിചിതനായ സൈജു ശ്രീധറിന്റെ ആദ്യ സംവിധാനസംരംഭമാണ് ഫൂട്ടേജ്. ഓഗസ്റ്റ് 2 നു പുറത്തിറങ്ങുന്ന ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത് മാർട്ടിൻ പ്രക്കാട്ട്  ഫിലിംസ് ആണ്. 

മൂവി ബക്കറ്റ്, കാസ്റ്റ് ആന്‍ഡ് കോ, പെയില്‍ ബ്ലൂ ഡോട്ട് പിക്ചേഴ്സ് എന്നിവയുടെ ബാനറില്‍ ബിനീഷ് ചന്ദ്രൻ സൈജു ശ്രീധരൻ എന്നിവർ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മുതൽ ഏറെ വ്യത്യസ്തമാർന്ന അനുഭവമാണ് ചിത്രം പങ്കുവയ്ക്കുന്നത്. സിനിമയുടെ ഉള്ളടക്കത്തിലും അവതരണത്തിലും ഏറെ പുതുമയുള്ള സിനിമയാകും ഫൂട്ടേജ് എന്നാണ് പ്രതീക്ഷ. 

English Summary:

Censor Board grants A Certificate to Manju Warrier starring fil Footage directed by Saiju Sreedhar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com