ADVERTISEMENT

വയനാട് ഉരുൾപ്പൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സഹായഹസ്തവുമായി ‘ഒരു അന്വേഷണത്തിന്റെ തുടക്കം’ സിനിമയുടെ അണിയറക്കാർ. സിനിമയിൽ പ്രവർത്തിക്കുന്ന താരങ്ങളും ടെക്നീഷ്യൻസും ഉൾപ്പെടുന്ന അംഗങ്ങൾ ധനസഹായമായി നൽകിയത് 105000 രൂപയാണ്. സംവിധായകൻ എം.എ. നിഷാദ്, കൈലാഷ്, പ്രശാന്ത് അലക്സാണ്ടർ, പൊന്നമ്മ ബാബു, ഷഹീൻ സിദ്ദീഖ് തുടങ്ങിയവർ ചേര്‍ന്ന് കൊച്ചി കലക്ടർക്ക് തുക കൈമാറി.

എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ‘ഒരു അന്വേഷണത്തിന്റെ തുടക്കം’ ഒരു ക്രൈം ത്രില്ലറാണ്. ബെൻസി പ്രൊഡക്‌ഷൻസിന്റെ ബാനറിൽ കെ.വി അബ്ദുൾനാസർ നിർമിച്ച് എം.എ.നിഷാദ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിൽ ഒരിടവേളയ്ക്കു ശേഷം വാണി വിശ്വനാഥ് മടങ്ങിയെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. 

കോട്ടയത്തും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരണം പൂർത്തിയാക്കിയ ചിത്രത്തിന്റെ മറ്റു ലൊക്കേഷനുകൾ പീരുമേട്, വാഗമൺ, തെങ്കാശി, പഞ്ചാബ്, ദുബായ് എന്നിവിടങ്ങളിലാണ്.

ഷൈൻ ടോം ചാക്കോ, മുകേഷ്, ബൈജു, അശോകൻ, വിജയ് ബാബു, സുധീഷ്, സുധീർ കരമന, കലാഭവൻ ഷാജോൺ, ഇർഷാദ്, ജാഫർ ഇടുക്കി, ജയകുമാർ, സമുദ്രക്കനി പ്രശാന്ത് അലക്സാണ്ടർ, കൈലാഷ്, സായ്കുമാർ, ശ്യാമപ്രസാദ്, കലാഭവൻ നവാസ്, രമേഷ് പിഷാരടി, ബാബു നമ്പൂതിരി, കോട്ടയം നസീർ, ജയകൃഷ്ണൻ, പി.ശ്രീകുമാർ, ബിജു സോപാനം, പ്രമോദ് വെളിയനാട്, ഷഹീൻ സിദ്ദിഖ്, അനീഷ് കാവിൽ, സുന്ദർപാണ്ഡ്യൻ, രാജേഷ് അമ്പലപ്പുഴ, നവനീത് കൃഷ്ണ,  മഞ്ജു പിള്ള, ദുർഗാകൃഷ്ണ,  അനുമോൾ, സ്വാസിക, ശിവദ, പൊന്നമ്മ ബാബു, ഉമാ നായർ, സ്മിനു സിജോ, സന്ധ്യാ മനോജ്‌, സിനി എബ്രഹാം, റിങ്കു, അനു നായർ, എയ്ഞ്ചലിന, ജയ്ന, ശ്രുതി വിപിൻ എന്നിങ്ങനെ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

English Summary:

Film Crew of 'Oru Anweshanathinte Thudakkam' Donates 1.05 Lakh for Wayanad Landslide Relief Efforts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com