ADVERTISEMENT

ഫാഷൻ ഫോട്ടോഷൂട്ടിനിടെ പകർത്തിയ, നടി അന്ന രാജന്റെ റീൽ വിഡിയോ ശ്രദ്ധ നേടുന്നു. 

സ്ത്രീ 2 എന്ന സിനിമയിലെ 'ആജ് കി രാത് മസാ' എന്ന പാട്ടിനോടൊപ്പമാണ് അന്ന നൃത്തം ചെയ്യുന്നത്. സെലിബ്രിറ്റി ഫോട്ടോഗ്രാഫർ അജ്‌മലാണ് അന്നയുടെ വിഡിയോ പങ്കുവച്ചത്. 

മുൻപ് അന്ന രാജൻ സമൂഹമാധ്യമത്തിൽ പങ്കുവച്ച  നൃത്തം ചെയ്യുന്ന വിഡിയോയുടെ താഴെ ബോഡി ഷെയിമിങ് കമന്റ് ഇട്ടവരോട് വേദനിപ്പിക്കരുതെന്ന് അന്ന രാജൻ അഭ്യർഥിച്ചിരുന്നു. വിഡിയോ ഇഷ്ടപ്പെട്ടില്ലെന്നു വച്ച് ഇത്തരം കമന്റുകൾ പോസ്റ്റ് ചെയ്ത വേദനിപ്പിക്കരുതെന്നും തൈറോയിഡ് സംബന്ധിയായ അസുഖബാധിതയാണ് താനെന്നും നടി തുറന്നു പറഞ്ഞിരുന്നു.

പുതിയ റീൽ വീഡിയോയ്ക്ക് താഴെയും കമന്റുകളുമായി നിറയെപ്പേർ എത്തി. പലരും അന്നയുടെ സ്റ്റൈൽ മെച്ചപ്പെട്ടിട്ടുണ്ട് എന്ന് കമന്റ് ചെയ്തു. 'ഇതാര് കുഞ്ഞിപ്പുഴുവോ?', 'പെണ്ണേ, നീയും നിർത്തിക്കോ', 'നോ റ്റു തമന്ന, യെസ് റ്റു അന്ന' എന്നിങ്ങനെ നിരവധി കമന്റുകൾ റീലിനു താഴെ കാഴ്ചക്കാർ ചേർത്തു. മറ്റുചിലർ അന്നയുടെ തെരഞ്ഞെടുപ്പുകളെ വിമർശിക്കുകയും ചെയ്തു.

English Summary:

A reel video of actress Anna Rajan, captured during a fashion photoshoot, is gaining attention.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com