മഴവിൽ എന്റർടെയ്ൻമെന്റ് അവാർഡ് 2024: ടിക്കറ്റുകൾ സ്വന്തമാക്കാൻ അവസരം
Mail This Article
മലയാള ചലച്ചിത്ര താരങ്ങളുടെ കൂട്ടായ്മയായ ‘അമ്മ’യും കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനും മഴവിൽ മനോരമയും ചേർന്നൊരുക്കുന്ന മഴവിൽ എന്റർടെയ്ൻമെന്റ് അവാർഡ് 2024-ന്റെ ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ. ഓഗസ്റ്റ് 20നു അങ്കമാലി അഡ്ലക്സ് കൺവെൻഷനൽ സെന്ററിൽ നടക്കുന്ന പരിപാടിയുടെ ടിക്കറ്റുകൾ പ്രേക്ഷകർക്കു ടിക്കറ്റുകൾ സ്വന്തമാക്കാൻ ഇത് അവസാന അവസരമാണ്.
വൈകിട്ട് 4.30ന് ആരംഭിക്കുന്ന താരനിശയിൽ വിപുലമായ കലാപരിപാടികളുമായി മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, പൃഥ്വിരാജ്, ജയറാം, ദുൽഖർ സൽമാൻ, ഫഹദ് ഫാസിൽ, ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ജഗദീഷ്, കുഞ്ചാക്കോ ബോബൻ, ഉർവശി, മഞ്ജു വാരിയർ, അനശ്വര രാജൻ, മമിത ബൈജു, നസ്‌ലിൻ, ഉണ്ണി മുകുന്ദൻ, മഹിമ നമ്പ്യാർ, ആന്റണി പെപ്പെ തുടങ്ങി നൂറോളം താരങ്ങൾ അണിനിരക്കും.
ഇടവേള ബാബുവാണു താരനിശയുടെ സംവിധായകൻ. ടിക്കറ്റുകൾ https://www.quickerala.com വെബ്സൈറ്റിൽ ലഭ്യമാണ്. . കോഹിനൂർ (40,000 രൂപ– 2 പേർക്ക്), ഡയമണ്ട് (4,000 രൂപ), എമറാൾഡ് (2,000 രൂപ), പേൾ (1,000 രൂപ) വിഭാഗങ്ങളിലാണു ടിക്കറ്റുകൾ. അമ്മയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും സഹകരിച്ചു ഷോ സംഘടിപ്പിക്കുന്നത് ആദ്യമായാണെന്നു പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ലിസ്റ്റിൻ സ്റ്റീഫനും ജനറൽ സെക്രട്ടറി ബി.രാഗേഷും പറഞ്ഞു.