ADVERTISEMENT

ഹേമ കമ്മറ്റി റിപ്പോർട്ടിൽ ആരുടേയും പേര് പറയാത്തത് തെറ്റ് ചെയ്യാത്തവരെ കൂടി പ്രതിക്കൂട്ടിലാക്കുന്ന സമീപനമാണെന്ന് സംവിധായകൻ അഖിൽ മാരാർ. ആരാണ് നഗ്ന ചിത്രം അയച്ചുകൊടുത്തത്, കിടക്ക പങ്കിടാൻ ക്ഷണിച്ചത് എന്നൊക്കെ പരാതി പറഞ്ഞവർ പുറത്തു പറഞ്ഞില്ലെങ്കിൽ നിരപരാധികൾ പോലും സംശയത്തിന്റെ നിഴലിൽ ആകും എന്നും അഖിൽ പറഞ്ഞു.  . 

‘ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നു. അതു വായിച്ചു. ആകെ ഒരു വിഷമമുള്ളത് ആരുടേയും പേര് പറഞ്ഞിട്ടില്ല. അത് കൊണ്ട് തന്നെ നാളെ മുതൽ ഓരോ നടന്മാരെയും നടിമാരെയും ജനങ്ങൾ സംശയത്തിൽ കാണും.  പുരോഗമന ഫെമിനിച്ചികൾ ഇവരുടെയൊക്കെ മാനം സംരക്ഷിക്കാൻ എത്രയും പെട്ടെന്ന് ആരാണ് നഗ്ന ചിത്രം അയച്ചു കൊടുത്തത്, ആരെയാണ് കിടക്ക പങ്കിടാൻ ക്ഷണിച്ചത്, ആർക്കൊക്കെ ആണ് കാസ്റ്റിംഗ് കൗച് നേരിടേണ്ടി വന്നത് എന്നത് പേര് സഹിതം വെളിപ്പെടുത്തിയാൽ ഇതിൽ പെടാത്തവർക്ക് സമാധാനമായി ജീവിക്കാമല്ലോ.’ അഖിൽ പറഞ്ഞു. 

‘ബിഗ് ബോസ്സിൽ ചില പെൺകുട്ടികൾക്ക് ഒാഡിഷനിൽ ബുദ്ധിമുട്ട് നേരിടേണ്ടി വന്നു എന്ന് പറഞ്ഞ  എനിക്കെതിരെ രംഗത്തെത്തിയ സകല ഊളകളും ഹേമ കമ്മീഷനെതിരെ ആഞ്ഞടിക്കും എന്ന് പ്രതീക്ഷിക്കുന്നു.  നിയമപരമായി ഒരു സ്ത്രീ കേസിനു പോകാത്ത കാലത്തോളം ഇരയുടെയും വേട്ടക്കാരന്റെയും പേര് മറ്റാർക്കും വെളിപ്പെടുത്താൻ കഴിയില്ല എന്ന ബോധ്യം ഇവർ ഇനിയെങ്കിലും മനസിലാക്കും എന്ന് വിശ്വസിക്കുന്നു.’ അഖിൽ കുറിച്ചു.

English Summary:

Akhil Marar reacts on Hema Committee report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com