ബെസ്റ്റ് ഫ്രണ്ട്സിൽ നിന്നും മിസ്റ്റര്‍ ആൻഡ് മിസിസ്: അമേയ വിവാഹിതയായി
Mail This Article
നടി അമേയ മാത്യു വിവാഹിതയായി. കാനഡയില്‍ സോഫ്റ്റ്വെയര് എൻജിനീയറായ കിരണ്‍ കട്ടിക്കാരന് ആണ് വരന്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.
‘‘ഞങ്ങൾ വിവാഹിതരായി. ബെസ്റ്റ് ഫ്രണ്ട്സിൽ നിന്നും മിസ്റ്റര്‍ ആൻഡ് മിസിസ്.’’–വിവാഹച്ചിത്രങ്ങൾ പങ്കുവച്ച് അമേയ കുറിച്ചു. വെള്ള ഗൗണില്‍ അതിസുന്ദരിയായാണ് അമേയ വിവാഹത്തിനെത്തിയത്. പച്ച നിറത്തിലുള്ള സ്യൂട്ട് ആയിരുന്നു വരന്റെ ഔട്ട്ഫിറ്റ്. 2023 മേയ് മാസണ് അമേയ മാത്യു വിവാഹിതയാകാന്‍ പോകുന്ന സന്തോഷവാര്‍ത്ത ആരാധകരുമായി പങ്കുവെച്ചത്. മോതിരം കൈമാറിയതിന്റെ ചിത്രങ്ങള്‍ അമേയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു.
കരിക്ക് വെബ് സീരീസിലൂടെയാണ് അമേയ പ്രശസ്തയായത്. ആട് 2, ദ് പ്രീസ്റ്റ്, തിരിമം, വുള്‍ഫ് എന്നീ ചിത്രങ്ങളിലും അമേയ അഭിനയിച്ചിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയാണ്. സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് അമേയ. മോഡലിങ് രംഗത്ത് സജീവമായ അമേയയുടെ ഗ്ലാമറസ് ഷൂട്ടുകളും ആരാധകരുടെ ഇടയിൽ വൈറലാവാറുണ്ട്.