6 വർഷത്തെ പ്രണയം; നടി മേഘ ആകാശ് വിവാഹിതയാകുന്നു
Mail This Article
×
തെന്നിന്ത്യൻ താരം മേഘ ആകാശ് വിവാഹിതയാകുന്നു. സായി വിഷ്ണുവാണ് വരൻ. ആറു വർഷത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. ഓഗസ്റ്റ് 22ന് നടന്ന വിവാഹ നിശ്ചയ ചടങ്ങിൽ കുടുംബാംഗങ്ങൾ മാത്രമാണ് പങ്കെടുത്തത്.
ചെന്നൈയിൽ ജനിച്ചു വളർന്ന മേഘയുടെ അച്ഛൻ തെലുങ്ക് സ്വദേശിയും അമ്മ മലയാളിയുമാണ്.
2017ൽ റിലീസ് ചെയ്ത ‘ലൈ’ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് അഭിനയത്തിൽ അരങ്ങേറ്റം. എന്നൈ നോക്കി പായും തോട്ട, പേട്ട എന്നിവയാണ് പ്രധാന സിനിമകൾ.
വിജയ് ആന്റണിയുടെ 'മഴൈ പിടിക്കാത്ത മനിതൻ' എന്ന ചിത്രത്തിലാണ് മേഘ ആകാശ് അവസാനമായി അഭിനയിച്ചത്. നിർമാണം പൂർത്തിയായ രണ്ട് തെലുങ്ക് സിനിമകളും മേഘയുടേതായി അണിയറയിൽ ഉണ്ട്.
English Summary:
Tamil-Telugu actor Megha Akash engaged to Saai Vishnu
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.