വിവാദങ്ങൾക്കിടെ ചിരിയോടെ സിദ്ദിഖിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
Mail This Article
ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനു ശേഷമുണ്ടായ വിവാദങ്ങൾക്കും ബഹളങ്ങൾക്കുമിടയിൽ നടൻ സിദ്ദിഖ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച ചിത്രം ശ്രദ്ധേയമാകുന്നു. കോടതി സമക്ഷം ബാലൻ വക്കീൽ എന്ന ചിത്രത്തിലെ കൂളിങ് ഗ്ലാസ് ധരിച്ചുള്ള ലുക്ക് ആണ് സിദ്ദിഖ് ചിരിക്കുന്ന സ്മൈലിക്കൊപ്പം സമൂഹമാധ്യമത്തിൽ പങ്കു വച്ചത്.
ചിത്രത്തിനു താഴെ സിദ്ദീഖിനെ അനുകൂലിച്ചും വിമർശിച്ചും നിരവധി കമന്റുകളാണ് വന്നിട്ടുള്ളത്. ‘അമ്മ’ വാർത്താ സമ്മേളനത്തിനുശേഷം ചാനലുകളിലും മറ്റും ഇതുമായി ബന്ധപ്പെട്ട വാർത്തകളും വിവാദങ്ങളും നിറയുന്ന സാഹചര്യത്തിലാണ് തന്നെ ഇതൊന്നും ബാധിക്കുന്നില്ലെന്ന തരത്തിലുള്ള പോസ്റ്റുമായി സിദ്ദീഖ് എത്തിയത്.
ഹേമാ കമ്മിറ്റി റിപ്പോർട്ടിനെ മുൻനിർത്തി കടുത്ത വിമർശനമാണ് ‘അമ്മ’ സംഘടനയ്ക്കെതിരെ ഉയരുന്നത്. ‘അമ്മ’ നടത്തിയ വാർത്താസമ്മോളനത്തിൽ ഭാരവാഹികൾ തങ്ങളുടെ നിലപാടുകൾ വിശദീകരിച്ചെങ്കിലും നടപടികൾ ഉണ്ടാകണമെന്നാവശ്യപ്പെട്ടാണ് വിമർശനമുയരുന്നത്.